കണ്ണൂർ: കണ്ണൂർ സർവ്വകലാശാല ബി.സി.എ ആറാം സെമസ്റ്റർ പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതിൽ പ്രിൻസിപ്പലിനെതിരെ കേസെടുത്തു. കാസർകോട് പാലക്കുന്ന് ഗ്രീൻ വുഡ് കോളേജ് പ്രിൻസിപൽ പി. അജീഷിനെതിരെയാണ് കേസ് സർവ്വകലാശാല രജിസ്ട്രാർ ഇൻ ചാർജ്. വി.എ വിത്സൻ്റെ പരാതിയിലാണ് ബേക്കൽ ഇൻസ്ക്പെക്ടർ കെ.പി. ഷൈൻ കേസടുത്തത്.