കണ്ണൂർ : ഇന്റർനാഷണൽ മാർഷ്യൽ ആർട്സ് അക്കാഡമിയും റോട്ടറി കണ്ണൂർ സെൻട്രലും സംയുക്തമായി നടത്തുന്ന ഓൾ ഇന്ത്യാ കരാത്തെ ചാമ്പ്യൻഷിപ്പ് 2024 ഡിസംബർ 22 ന് ശ്രീപുരം ഇംഗ്ലീഷ് മീഡിയം സ്കൂൾ ഓഡിറ്റോറിയത്തിൽ കാലത്ത് 11 മണിക്ക് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യുമെന്ന് പ്രസിഡണ്ട് എൻ കെ സുഗന്ധൻ , കൺവീനർ വിനോദ് കുമാർ എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 700 മത്സരാർത്ഥികൾ മത്സരങ്ങളിൽ 5 വയസ് മുതൽ വിവിധ വിഭാഗത്തിലായി കത്ത, കുമിത്തെ ഇനങ്ങളിൽ മത്സരം രാവിലെ 7.30 ന് ആരംഭിക്കും.