കണ്ണൂർ : പിലാത്തറ - പാപ്പിനിശേരി കെ.എസ്.ടി.പി റോഡിലെ മണ്ടൂർ ഒറന്നെടുത്ത് ചാൽ റോഡിൽപിക്കപ്പ് വാനും ബുള്ളറ്റും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കുളപ്പുറം സ്വദേശി ആദിത്താണ് (20)മരിച്ചത്. ശനിയാഴ്ച്ച പുലർച്ചെ 4.50 ന് അപകടം.
എതിർദിശയിൽ വന്ന വാഹനങ്ങൾ കൂട്ടിയിടിച്ചാണ് അപകടം. ആദിത് (20)സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. പിക്കപ് വാൻ ഡ്രൈവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.
പൊലീസ് സംഭവ സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു തൃക്കരിപ്പൂർ സ്വദേശി ജനാർദ്ദനൻ - പ രേതയായ ജിജി യുടെയും മകനാണ്. സഹോദരി നക്ഷത്ര .മൃതദേഹം പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പിലാത്തറ സ്വകാര്യ കോളേജ് വിദ്യാർത്ഥിയാണ് ആദർശ്.