കണ്ണൂർ എളയാവൂരിൽ ഓടുന്ന ഓട്ടോറിക്ഷയ്ക്കു മുൻപിൽ മരം പൊട്ടിവീണു ; ഡ്രൈവർ രക്ഷപ്പെട്ടത് അത്ഭുതകരമായി

09:24 PM Dec 23, 2024 | Neha Nair

കണ്ണൂർ : കണ്ണൂർ - മട്ടന്നൂർ റോഡിലെ എളയാവൂരിൽ ഓടുന്ന ഓട്ടോറിക്ഷയ്ക്കു മുൻപിൽ മരം പൊട്ടിവീണു, ഓട്ടോഡ്രൈവർ രക്ഷപ്പെട്ടത് അത്ഭുതകരമായി.

തിങ്കളാഴ്ച്ച പകൻ 12 മണിയോടെ എളയാവൂർ പഞ്ചായത്ത് ഓഫീസിന് സമീപമായിരുന്നു അപകടം നടന്നത്. കണ്ണൂരിൽ നിന്നും വാരത്തേക്ക് വരികയായിരുന്ന  ഓട്ടോറിക്ഷയാണ് അപകടത്തിൽപ്പെട്ടത് .
അതിരകം സ്വദേശി പി.കെ. പ്രസാദിൻ്റെതായിരുന്നു ഓട്ടോ.

മരം ചരിയുന്നത് കണ്ടപ്പോൾ പെട്ടെന്ന് വണ്ടി നിർത്താൻ പറ്റിയെന്നും, അതിനാലാണ് രക്ഷപ്പെട്ടതെന്നും പ്രസാദ് പറഞ്ഞു. ഓട്ടോക്ക് ചെറിയ കേട് പാട് സംഭവിച്ചിട്ട് ഉണ്ട്. അപകടത്തെ തുടർന്ന് ഈ റൂട്ടിൽഏറെ നേരം വാഹന ഗതാഗതം തടസ്സപ്പെട്ടു. താർ റോഡ് മുതൽ വാരം വരെ വലിയ രീതിയിലാണ് ഗതാഗത തടസ്സം അനുഭവപ്പെട്ടത്.

കണ്ണൂരിൽ നിന്നും സ്റ്റേഷൻ ഓഫീസർ ടി.അജയൻ്റെ നേതൃത്വത്തിൽ ഫയർ ഫോഴ്സും ചൊവ്വ കെ.എസ്. ഇ.ബി. ഓഫീസിലെ കെ.വി.അനിൽകുമാറിൻ്റെ നേതൃത്വത്തിൽ ജീവനക്കാരും എത്തിയാണ് ഉച്ചയ്ക്ക് രണ്ടു മണിയോടെ മരം മുറിച്ചുനീക്കി ഗതാഗതം പുനസ്ഥാപിച്ചത്.