+

കണ്ണൂർ ചക്കരക്കല്ലിലെ കരുവന്നൂർ മോഡൽ തട്ടിപ്പ് : വിജിലൻസ് അന്വേഷണം നടത്തണമെന്ന് പണം നഷ്ടപ്പെട്ട നിക്ഷേപകർ

കണ്ണൂർ : കോൺഗ്രസ് നിയന്ത്രണത്തിലുള്ള ചക്കരക്കല്ലിലെ കണ്ണൂർ ജില്ലാ ബിൽഡിങ് മെറ്റീരിയൽ കോ-ഓപ്പറേറ്റീവ് സൊസെറ്റിയിൽ നടന്ന കോടികളുടെ സാമ്പത്തിക തട്ടിപ്പിൽ വിജിലൻസ് അന്വേഷണം വേണമെന്ന ആവശ്യവുമായി നിക്ഷേപകർ രംഗത്തെത്തി.

Karuvannur Model Fraud in Kannur Chakarakalll: Investors who lost money should conduct vigilance investigation

കഴിഞ്ഞ ദിവസം നിക്ഷേപകരുടെ നേതൃത്വത്തിൽ സൊസൈറ്റിക്ക് മുൻപിൽ നടന്ന സമര പ്രഖ്യാപന കൺവെൻഷനിലാണ് വിജിലൻസ് അന്വേഷണം നടത്തണമെന്ന ആവശ്യം ഉയർന്നത്. ഏകദേശം പതിനൊന്ന് കോടി രൂപയാണ് നൂറോളം നിക്ഷേപകരിൽ നിന്നാണ് സൊസെറ്റി ഭാരവാഹികൾ തട്ടിയെടുത്തതെന്ന് സമരം ഉദ്ഘാടനം ചെയ്ത പി. സത്യചന്ദ്രൻ ആരോപിച്ചു.

Karuvannur Model Fraud in Kannur Chakarakalll: Investors who lost money should conduct vigilance investigation

നിക്ഷേപകരുടെ പണം തിരികെ ലഭിച്ചില്ലെങ്കിൽ സെക്രട്ടറി പ്രസിഡൻ്റ് ജീവനക്കാർ എന്നിവരുടെ വീടുകൾക്ക് മുൻപിൽ നിക്ഷേപകർ കൂട്ട ധർണ നടത്തുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. വയനാട്ടിലെ ബാണ സുര സാഗറിൽ സെക്രട്ടറി നിക്ഷേപകരുടെ പണം ഉപയോഗിച്ച് റിസോർട്ട് വാങ്ങിയിട്ടുണ്ട് കേരളത്തിലെ പല ഭാഗങ്ങളിലും റിയൽ എസ്റ്റേറ്റ് ഇടപാടുകൾ നടത്തിയതിൻ്റെ തെളിവുകളും ലഭിച്ചിട്ടുണ്ട്.

Karuvannur Model Fraud in Kannur Chakarakalll: Investors who lost money should conduct vigilance investigation

ജെ.ഡി. നി യോഗ്യതയില്ലാത്ത ക്ളർക്കുമായി ചേർന്ന് നിരവധി യാത്രകൾ സെക്രട്ടറി നടത്തിയിട്ടുണ്ട്. വെറും ഇരുപതിനായിരം രൂപ ശമ്പളമുള്ള സെകട്ടറി ഒന്നര കോടിയുടെ വീട് പണിതത് എങ്ങനെയാണെന്ന് വ്യക്തമാക്കണമെന്നും സത്യചന്ദ്രൻ ആവശ്യപ്പെട്ടു. സംയുക്ത സമരപ്രഖ്യാപനത്തിൽ പങ്കെടുക്കാനെത്തിയ നിക്ഷേപകർക്ക് പറയാനുള്ളത് ഞെട്ടിക്കുന്ന കഥകളായിരുന്നു.

 തൻ്റെയും അമ്മയുടെയും പേരിൽ വ്യാജ ഒപ്പിട്ട് 33 ലക്ഷത്തോളം രൂപ സൊസെറ്റി ഭാരവാഹികൾ തട്ടിയെടുത്തുവെന്ന് ചക്കരക്കല്ലിലെ യുവതി പറഞ്ഞു. സൊസെറ്റിയിൽ നിന്ന് വീട്ടിൽ നോട്ടീസ് വന്നതറിഞ്ഞ് അന്വേഷിക്കാൻ പോയപ്പോഴാണ് തൻ്റെയും അമ്മയുടെയും പേരിൽ ഇത്ര വലിയ തുകയ്ക്കുള്ള ബാധ്യതയുണ്ടെന്ന് അറിഞ്ഞത്.

 2013ൽ അമ്മയ്ക്ക് ഇവിടെ ഒരു കുറിയുണ്ടായിരുന്നു 2014 ൽ അത് ക്ളോസ് ചെയ്തു. എന്നാൽ അന്ന് നൽകിയ രേഖയും വ്യാജ ഒപ്പിട്ടുമാണ് ഇത്രയും വലിയ തുക പലതവണയായി തൻ്റെ പേര് ഉപയോഗിച്ച് പല തവണയായിതട്ടിയെടുത്തതെന്ന് യുവതി പറഞ്ഞു.

Karuvannur Model Fraud in Kannur Chakarakalll: Investors who lost money should conduct vigilance investigation

ജോലിയിൽ നിന്നും വിരമിച്ച സമയം ലഭിച്ച പി.എഫ് തുകയിൽ നിന്നും നിക്ഷേപിച്ച പത്തുലക്ഷം രൂപനഷ്ടമായ കഥയാണ് ചക്കരക്കൽ സോനാ റോഡിലെ മുൻ സർക്കാർ ജീവനക്കാരിയായ വയോധികയ്ക്ക് പറയാനുണ്ടായിരുന്നത്. വീടു പണിക്ക് മാറ്റിവെച്ചതുകയും കണ്ണൂർ വിമാനതാവളത്തിന് വേണ്ടി സ്ഥലം അക്വയർ ചെയ്ത സമയം ലഭിച്ച തുകയും നിക്ഷേപിച്ച് തട്ടിപ്പിന് ഇരയായവരുമുണ്ട് നേരത്തെ ഇവിടെ ഓഡിറ്റിങ്ങിന് എത്തിയവരിൽ ഒരാൾക്ക് തട്ടിപ്പ് വിവരം ലഭിച്ചത് ബന്ധപ്പെട്ടവരെ അറിയിക്കാതിരിക്കാൻ വേണ്ടി അയാളുടെയും ഭാര്യയുടെയും പേരിൽ ലോൺ അനുവദിച്ചതായും നിക്ഷേപകർ ആരോപിച്ചു.

സൊസൈറ്റി പ്രതിസന്ധിയിലാണെന്ന് മനസിലായ ശേഷവും ഈ കാര്യം മറച്ചുവെച്ച് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഈ കാര്യം മറച്ചുവെച്ച് സെക്രട്ടറിയുടെ നേതൃത്വത്താൽ നിരവധി പേരെ കൊണ്ടു ഇവിടെ പണം നിക്ഷേപിച്ചതായും സമരപ്രഖ്യാപനത്തിനായി എത്തിയവർ പറഞ്ഞു. തട്ടിപ്പിനെ കുറിച്ച് മുഖ്യമന്ത്രി സഹകരണ വകുപ്പ് മന്ത്രി ഡി.ജി.പി എന്നിവർക്ക് പരാതി നൽകിയതായും നിക്ഷേപകർ അറിയിച്ചു.

facebook twitter