ഇരിട്ടി ചരൾ പുഴയിൽ ഒൻപതു വയസുകാരനും അയൽവാസിയും മുങ്ങിമരിച്ചു

08:27 PM Dec 28, 2024 | Neha Nair

ഇരിട്ടി : ഇരിട്ടി കിളിയന്തറയിലെ ചരൾ പുഴയിൽ രണ്ടുപേർ മുങ്ങി മരിച്ചു. കണ്ണൂർ കോർപറേഷൻ പരിധിയിലെ കൊറ്റാളിയിലെ വിൻസൻ്റ്(42), ഇദ്ദേഹത്തിൻ്റെ അയൽവാസിയുടെ മകൻ ആൽബിൻ(9) എന്നിവരാണ് മരിച്ചത്.

ചരളിലെ വിൻസൻ്റിൻ്റെ ബന്ധു വീട്ടിൽ എത്തിയതായിരുന്നു ഇരുവരും. പുഴയിൽ കുളിക്കാനിറങ്ങിയ ആൽബിൻ അപകടത്തിൽപ്പെട്ടപ്പോൾ രക്ഷിക്കാൻ ശ്രമിക്കവെയാണ് വിൻസൻ്റും അപകത്തിൽപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം. ശനിയാഴ്ച്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം.