+

കേന്ദ്ര സർക്കാർ അസംഘടിത തൊഴിലാളികളുടെ ലിസ്റ്റിൽ വിവാഹ ഏജൻ്റുമാരെയും വിവാഹ ഏജൻസികളെയും ഉൾപ്പെടുത്തണം

കണ്ണൂർ : കേന്ദ്ര സർക്കാർ അസംഘടിത തൊഴിലാളികളുടെ ലിസ്റ്റിൽ വിവാഹ ഏജൻ്റുമാരെയും വിവാഹ ഏജൻസികളെ ഉൾപ്പെടുത്തണമെന്ന് കേരള സ്റ്റേറ്റ് മാര്യേജ് ബ്യൂറോ ആൻ്റ് ഏജൻ്റ്സ് അസോസിയേഷൻ കണ്ണൂർ ജില്ല കൺവെൻഷൻ ആവശ്യപ്പെട്ടു.

കണ്ണൂർ : കേന്ദ്ര സർക്കാർ അസംഘടിത തൊഴിലാളികളുടെ ലിസ്റ്റിൽ വിവാഹ ഏജൻ്റുമാരെയും വിവാഹ ഏജൻസികളെ ഉൾപ്പെടുത്തണമെന്ന് കേരള സ്റ്റേറ്റ് മാര്യേജ് ബ്യൂറോ ആൻ്റ് ഏജൻ്റ്സ് അസോസിയേഷൻ കണ്ണൂർ ജില്ല കൺവെൻഷൻ ആവശ്യപ്പെട്ടു.

വിവാഹ ഏജൻ്റുമാരെയും വിവാഹ ഏജൻസികളെയും അസംഘടിത തൊഴിലാളികളുടെ ലിസ്റ്റിൽ ഉൾപ്പെടുത്തി കിട്ടുന്നതിന് പ്രധാനമന്ത്രിക്കും കേന്ദ്ര തൊഴിൽ മന്ത്രിക്കും നിവേദനം നൽകി. കണ്ണൂർ റെയിൻബോ കോൺഫറൻസ് ഹാളിൽ വച്ച് നടന്ന കണ്ണൂർ ജില്ല കൺവെൻഷൻ സംഘടനയുടെ ലീഗൽ അഡ്വൈസർ അഡ്വ: റഷീദ് കവ്വായി ഉദ്ഘാടനം ചെയ്തു.

ജില്ല സെക്രടറി എ. നിഷാന്ത് സ്വാഗതവും ജില്ല പ്രസിഡൻ്റ് കൊഴുമ്മൽ കൃഷ്ണൻ നമ്പ്യാർ അദ്ധ്യക്ഷതയും വഹിച്ചു. സംഘടനയുടെ സ്വാപക നേതാവും രക്ഷാധികാരിയുമായ കെ.ഡി. ജോൺസൺ കുടിയാന്മല മുഖ്യപ്രഭാഷണം നടത്തി.

മുതിർന്ന മെമ്പർമാരെ ആദരിച്ചു. ആശംസ നേർന്ന് സംസ്ഥാന സെക്രട്ടറി കെ.എം. രവീന്ദ്രൻ, സംസ്ഥാന വൈ: പ്രസിഡൻ്റ് ജോയി കാപ്പിൽ, സംസ്ഥാന കമ്മിറ്റി ഭാരവാഹികളായ ഷൈലജ സുരേഷ്, സി. അംബുജാക്ഷൻ, മുൻ സംസ്ഥാന കമ്മിറ്റി അംഗം വിൻസൻ്റ് മാങ്ങാടൻ, കോഴിക്കോട് ജില്ല സെക്രട്ടറി കെ.എം.ശിവദാസൻ എന്നിവർ സംസാരിച്ചു. കെ. നാരായണൻ നന്ദി പറഞ്ഞു.

2025-26 വർഷത്തെ കണ്ണൂർ ജില്ല കമ്മിറ്റി ഭാരവാഹികളായി പ്രസിഡൻ്റ് കൊഴുമ്മൽ കൃഷ്ണൻ നമ്പ്യാർ, വൈ: വിൻസൻ്റ് മാങ്ങാടൻ, സെക്രട്ടറി എ. നിഷാന്ത്, ജോ:സെക്രട്ടറി പി. പുരുഷോത്തമൻ, ട്രഷറർ കെ. നാരായണൻ,സംസ്ഥാന കമ്മിറ്റി അംഗം ജോയി കാപ്പിൽ തുടങ്ങി 15 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.

facebook twitter