+

കണ്ണപുരം റിജിത്ത് വധ കേസ്: മേൽ കോടതിയിൽ അപ്പീലിന് പോകുമെന്ന് ബി.ജെ.പി നേതാവ് കെ. രഞ്ചിത്ത്

കണ്ണ പുരത്തെ ഡി.വൈ.എഫ്.ഐ പ്രവർത്തകൻ റിജിത്ത് വധക്കേസിൽ മുഴുവൻ പ്രതികൾക്കും ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ചതിനെതിരെ മേൽക്കോടതിയിൽ അപ്പീലിന് പോകുമെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. രഞ്ചിത്ത് പറഞ്ഞു. 


തലശേരി: കണ്ണ പുരത്തെ ഡി.വൈ.എഫ്.ഐ പ്രവർത്തകൻ റിജിത്ത് വധക്കേസിൽ മുഴുവൻ പ്രതികൾക്കും ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ചതിനെതിരെ മേൽക്കോടതിയിൽ അപ്പീലിന് പോകുമെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. രഞ്ചിത്ത് പറഞ്ഞു. 

തലശേരി കോടതിയിൽ വിധി കേട്ടതിനു ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊലിസ് പല പ്രവർത്തകരെയും കള്ളക്കേസിൽ കുടുക്കിയിട്ടുണ്ട്. സി.പി.എം നേതാക്കൾനൽകിയ ലിസ്റ്റ് പ്രകാരമാണ് പ്രതികളെ ചേർത്തത്. സംഘർഷത്തിൽ റിജി ത്തിന് മാരകമായ മുറിവേറ്റിട്ടില്ലെത്ത് കേസ് ഡയറിയിൽ നിന്നും വ്യക്തമാണെന്ന് രഞ്ചിത്ത് പറഞ്ഞു.


സാക്ഷികളുടെ മൊഴി അനുസരിച്ചാണ് കോടതി എല്ലാവർക്കും ജീവപര്യന്തം ശിക്ഷ വിധിച്ചത്. കോടതി വിധിയെ ചോദ്യം ചെയ്യുന്നില്ലെന്നും എന്നാൽ മേൽ കോടതിയിൽ അപ്പീലിന് പോകുമെന്നും കെ. രഞ്ചിത്ത് പറഞ്ഞു. ബി.ജെ.പി ജില്ലാ നേതാവ് ബിജു എളക്കുഴി ഉൾപ്പെടെ നേതാക്കൾ കോടതി വളപ്പിലെത്തിയിരുന്നു.

facebook twitter