കണ്ണൂരിൽ ബൈക്കിലെത്തിയ സംഘം വഴി യാത്രക്കാരിയുടെ മാല കവർന്നു

12:30 PM Jan 10, 2025 | AVANI MV


ചക്കരക്കൽ : മൂന്നു പെരിയ ഐവർ കുളം റോഡിൽ ശിശു മന്ദിരത്തിന് സമീപം മധ്യവയസ്ക്കയുടെ മൂന്നേ കാൽപവൻ സ്വർണ മാല ബൈക്കിലെത്തിയ യുവാക്കൾ പൊട്ടിച്ചെടുത്ത് രക്ഷപ്പെട്ടതായി പരാതി. ഐവർ കുളത്തെ പ്രിയ നിവാസിൽ പി.പുരുഷോത്തമൻ്റെ ഭാര്യ എ. പ്രേമജയുടെ മാലയാണ് കവർന്നത്. 

ഇന്നലെ വൈകിട്ട് 4.20 ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മൂന്നു പെരിയയിൽ നിന്നും നടന്നു പോകുമ്പോൾ പെരളശേരി പഞ്ചായത്ത് ശിശു മന്ദിരം റോഡിനടുത്ത് എത്തിയപ്പോൾ ബെക്കിലെത്തിയ രണ്ട് യുവാക്കൾ വഴി ചോദിക്കാനെന്നപ്പോലെ അടുത്ത് നിർത്തു കയും ഇതിനിടെ പിൻ സീറ്റിലിരിക്കുന്നയാൾ പ്രേമജയുടെ താലിമാല പൊട്ടിച്ചെടുക്കുകയുമായിരുന്നു.

 ഇതിനിടെയിൽ പ്രേമജബഹളമുണ്ടാക്കിയെങ്കിലും മോഷ്ടാക്കൾ രക്ഷപ്പെടുകയായിരുന്നു ചക്കരക്കൽ പൊലിസിൽ പരാതി നൽകിയതിനെ തുടർന്ന് പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.