എ.ടി.എമ്മിൽ നിന്നും പണം പിൻവലിക്കാൻ സഹായിക്കാനെന്ന വ്യാജേനെ തമിഴ്നാട് സ്വദേശിനിയുടെ പണം കവർന്ന മയ്യിൽ സ്വദേശി അറസ്റ്റിൽ

12:50 PM Jan 10, 2025 | AVANI MV

കണ്ണൂർ: എ ടി എം കാർഡ് കൈക്കലാക്കി  തമിഴ്നാട് സ്വദേശിനിയുടെ പണം അടിച്ചു മാറ്റിയ പ്രതി പിടിയിൽ. മയ്യിൽ വേളം സ്വദേശി കൃഷ്ണൻ(58) നെയാണ് ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയും സംഘവും അറസ്റ്റ് ചെയ്തത്. തമിഴ്നാട് വില്ലുപുരത്തെ അമ്മക്കണ്ണിനാണ് 60,900 രൂപ നഷ്ടമായത്.

 ഡിസംബർ 25 ന് കാലത്ത് 10 മണിയോടെ എ ടി എമ്മിൽ നിന്ന് പണം പിൻവലിക്കാൻ സഹായമഭ്യർത്ഥിച്ച സ്ത്രീയിൽ നിന്നും എ ടി എം കാർഡ് വാങ്ങിയശേഷം പണമെടുത്ത് നൽകിയത്. തുടർന്ന് സ്ത്രീ നൽകിയ കാർഡിന്  മറ്റൊരു എ ടി എം കാർഡാണ് പകരം നൽകി കബളിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. കാർഡ് മാറി നൽകി കബളിപ്പിച്ചത് സ്ത്രീയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. തുടർന്നുള്ള ദിവസങ്ങളിൽ കാർഡുപയോഗിച്ച് പണം പിൻവലിച്ച് തട്ടിപ്പ് നടത്തുകയായിരുന്നു. സ്ത്രീയുടെ ഭർത്താവിന്റെ പേരിലുള്ളതായിരുന്നു ബാങ്ക് എ ടി എം കാർഡ്.