കൂത്തുപറമ്പ്: കൂത്തുപറമ്പ് ടൗണിലുണ്ടായ വാഹനാപകടത്തിൽ മരിച്ച യുവാവിന്റെ മൃതദേഹം സ്വദേശമായ കോഴിക്കോട് വേങ്ങേരിയിൽ എത്തിക്കും. വേങ്ങേരിയിലെ ഫാദിൽ ഹുസൈനാ (32) ഇന്നലെ രാത്രി 11 മണിയോടെ കൂത്തുപറമ്പ് തലശ്ശേരി റോഡിൽ പ്രകാശ് ജ്വല്ലറിക്ക് മുന്നിലുണ്ടായ വാഹനാപകടത്തിൽ മരണമടഞ്ഞത്. ജിയോ സാൻഡ് ലോറിയും കാറും കൂടിയിടിയുണ്ടായ അപകടത്തിൽ ഗുരുതരമായ പരിക്കേറ്റ മൂന്ന് പേരെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഇടിയുടെ ആഘാതത്തിൽ മുൻഭാഗം തകർന്ന കാർ വെട്ടിപൊളിച്ചാണ് മുന്നിലുണ്ടായിരുന്നവരെ പുറത്തെടുത്തത്.
കൂത്തുപറമ്പ് വിന്റേജ് റസിഡൻസി എന്ന സ്ഥാപനത്തിലെ ജീവനക്കാരായ കോഴിക്കോട് സ്വദേശി ഫാദിൽ ഹുസൈൻ,മലപ്പുറത്തെ പ്രണവ്,അർജുൻ, അനുദേവ്എന്നിവർ സഞ്ചരിച്ച കെ എൽ 58 എഫ് 1999നമ്പർ സ്വിഫ്റ്റ് കാറിൽ കെഎൽ 59 എസ് 3219 ജിയോ സാൻഡ് റെഡി മിക്സ് കൊണ്ടുപോകുന്ന വണ്ടിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഫാദിൽ ഹുസൈൻ ഗുരുതരമായി പരിക്കു പറ്റിയതിന് തുടർന്ന് ചാല യിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ആശുപത്രിയിൽപരിക്കേറ്റ് ആസ്റ്റർ മിംസിൽ ചികിത്സയിലുള്ള പ്രണവിനെ ചികിത്സക്കായി സ്വദേശമായ മലപ്പുറത്തേക്ക് കൊണ്ടുപോയി. അനുദേവ് ഐസിയുവിൽ ചികിത്സയിൽ തുടരുകയാണ്. അർജുൻ തലശേരി സഹകരണാശുപത്രിയിലും ചികിത്സയിലാണ് .