പേരാവൂർ :സ്ത്രീകളുടെ മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ച 20 വയസു കാരന്‍ റിമാൻഡിൽ. പഞ്ചായത്ത് പ്രസിഡന്റ് അടക്കം ഒരു പ്രദേശത്തെ തന്നെ നിരവധി സ്ത്രീകളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച വായന്നൂര്‍ സ്വദേശി അഭയ് ആണ് അറസ്റ്റിലായത്. പേരാവൂര്‍ സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ഇയാൾ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതാണ് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ നാട്ടുകാര്‍ സംഘടിതരായി പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. വയനാട്ടിലെ പടിഞ്ഞാതെത്തറയില്‍ നിന്നാണ്അഭിയെ പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രതിക്കെതിരെ നേരത്തെയും കേസുകള്‍ നിലവിലുണ്ട്. തീവെയ്പ്പ് കേസ്, സ്ത്രീയെ കടന്നുപിടിക്കാന്‍ ശ്രമിച്ച കേസിലും പ്രതിയാണ് അഭി. ഇയാളുടെ സാമൂഹിക മാധ്യമ അക്കൗണ്ട് പൊലീസ് ഡിലീറ്റ് ചെയ്തു. 'ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുണ്ട്.