കണ്ണൂർ വിമാനതാവളത്തിൽ ദ്രോണാചാര്യ എസ്. മുരളീധരന് സ്വീകരണം നൽകി

07:08 PM Jan 19, 2025 | Neha Nair

മട്ടന്നൂർ : ജില്ലാ ബാഡ്മിൻ്റൻ അസോസിയേഷനും കണ്ണൂർ ജില്ലാ ഒളിമ്പിക് അസോസിയേഷനും സംയുക്തമായി രാഷ്ട്രപതിയിൽ നിന്നും ദ്രോണാചാര്യ അവാർഡ് ഏറ്റുവാങ്ങിയ എസ്. മുരളീധരന് കണ്ണൂർ എയർപോർട്ടിൽ സ്വീകരണം നൽകി.

ചടങ്ങിന് ഒളിമ്പിക്ക് അസോസിയേഷൻ ജില്ല പ്രസിഡൻ്റ് ഡോ. പി.കെ. ജഗന്നാഥൻ, ഷട്ടിൽ ബാഡ്മിന്റൺ അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ കെ.പി. പ്രജീഷ്, ഒളിമ്പിക്ക് അസോസിയേഷൻ ജില്ല സെക്രട്ടറി ബാബു പണ്ണേരി എന്നിവർ നേതൃത്വം നൽകി. കായികമേഖലയിലെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.