തലശേരി: വയോധികയെ അപായപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിക്കായി തലശേരി ടൗൺ പൊലിസ് അന്വേഷണം ഊർജ്ജിതമാക്കി.വാടക വീട്ടിൽ തനിച്ച് താമസിച്ചു വരുന്ന വയോധികയെ അപായപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ തേടിയാണ് പൊലിന് ചെന്നെയിലും ആസ്സാമിലേക്കും അന്വേഷണം വ്യാപിപ്പിച്ചത്.
ധർമ്മടം പോലീസ് സ്റ്റേഷൻ പരിധിയിൽ വടക്കുമ്പാട് കൂളി ബസാറിൽ കാരാട്ട് കുന്നിലെ വാടക ക്വാർട്ടേഴ്സിൽ തനിച്ച് താമസിക്കുകയായിരുന്ന തലശ്ശേരി ജനറൽ ആശുപത്രിയിൽ നിന്നും വിരമിച്ച സി.ടി.സുഗതകുമാരി (58) യെയാണ് ആസ്സാം സ്വദേശിയായ യുവാവ് മുഖത്തും മറ്റും കല്ല് കൊണ്ട് കുത്തി അപായപ്പെടുത്താൻ ശ്രമിച്ചത്.
ഗുരുതരമായി പരിക്കേറ്റ ഇവരെ സഹകരാണാ ശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിക്കുകയാണുണ്ടായത്. കഴിഞ്ഞ ശനിയാഴ്ച പുലർച്ചെയോടാണ് സംഭവം.
കഴിഞ്ഞ ദിവസമാണ് ഇവരുടെ മൊഴി പോലീസ് രേഖപ്പെടുത്തിയത്. കവർച്ചക്കാണോ എന്ന കാര്യത്തിൽ വ്യക്‌തത വന്നിട്ടില്ലെന്നാണ് സൂചന. കഴുത്തിലെ ആഭരണം നഷ്ടപ്പെട്ടിട്ടില്ല. എന്നാൽ കർണ്ണാഭരണം കാണാനില്ല.അത് നഷ്ടപ്പെട്ടതാണോ എന്നതും വ്യക്തമായിട്ടില്ലത്രെ. ഇതുമായി വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് ധർമ്മടം സ്റ്റേഷൻ ഹൗസ് ഓഫീസർ രജീഷ് തെരുവത്ത് വളപ്പിൽ അറിയിച്ചു.
ഇതുമായി ബന്ധപ്പെട്ട് ഒട്ടേറെ പേരെ ചോദ്യം ചെയ്തിരുന്നു. പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവത്തിന് ശേഷം പ്രതി തലശ്ശേരിയിൽ നിന്ന് തീവണ്ടി മാർഗ്ഗമാണ് രക്ഷപ്പെട്ടത്. ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്തതിന്ന് ടി.ടി. പിടികൂടി പിഴ ഇട്ട തായും വിവരം ലഭിച്ചിരുന്നു.വാർപ്പ് ജോലിക്കാരനായ ഇയാളുടെ ബന്ധവും സൃഹുത്തുക്കൾക്കൊപ്പം സംഭവം നടന്ന വിടിന് സമീപ പത്താണ് താമസിച്ചിരുന്നത്.