മാതമംഗലം: മാതമംഗലം മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ട മഹോത്സവത്തിൻ്റെ ഭാഗമായി മാധ്യമ സെമിനാർ സംഘടിപ്പിച്ചു.പ്രശസ്ത മാധ്യമ പ്രവർത്തകൻ ശരത്ചന്ദ്രൻ സെമിനാർ ഉദ്ഘാടനം ചെയ്തു.
പി.വി. കുട്ടൻ മോഡറേറ്ററായി, പ്രശസ്ത മാധ്യമ പ്രവർത്തകരായ ജയമോഹൻ ,കെ. വി. മധു,വി. എസ്. രഞ്ജിത്ത് എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു.പി. ഗംഗാധരൻ ,അബ്ദുൾ ഖാദർ മൗലവി,അജിത്ത് കുമാർ അനിക്കം, ,രാമചന്ദ്രൻ പെരുവാമ്പ കെ. കുഞ്ഞിരാമൻ ,കെ. വി. ഗണേശൻ എന്നിവർ പങ്കെടുത്തു.പി.വി അജിത്ത് സ്വാഗതവും,പി. സി. രാജീവൻ നന്ദി അറിയിച്ചു.തുടർന്ന് പ്രാദേശിക കലാകരൻമാർ അവതരിപ്പിച്ച മ്യൂസിക്കൽ നൈറ്റ് അരങ്ങേറി.
Trending :