ദേശീയപാത 66ൽ നടക്കുന്ന വികസന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രദേശവാസികൾക്ക് റോഡ് മുറിച്ചു കടക്കുന്നതിനുള്ള ബുദ്ധിമുട്ട് പരിഹരിക്കുന്നതിനായികെ.സുധാകരൻ എം.പിയുടെ ഇടപെടലിനെ തുടർന്ന് വിവിധ ഇടങ്ങളിൽ അണ്ടർ പാസും , ഫുട്ട് ഓവർ ബ്രിഡ്ജിനും അനുമതിയായി.
കെ സുധാകരൻ എം.പി നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ ദേശീയ പാത 66 വികസനത്തിന്റെ ഭാഗമായി വേളാപുരം പാപ്പിനിശ്ശേരിയിൽ അണ്ടർ പാസും , ഈരാണിപ്പാലം, ഒ.കെ.യു.പി.സ്കൂൾ , പരിയാരം എംമ്പേറ്റ് എന്നിവിടങ്ങളിൽ ഫുട്ട് ഓർ ബ്രിഡ്ജ് അനുവദിച്ചതായി കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിധിൻ ഗഡ്ക്കരി കെ.സുധാകരൻ എം.പി ക്ക് നൽകിയ മറുപടിയിൽ വ്യക്തമാക്കിയത്.