+

പ്രതിപക്ഷ നേതാവ് വി.ഡി സതീശൻനയിക്കുന്ന മലയോര സമര പ്രചരണ യാത്ര 25 ന് കരുവഞ്ചാലിൽ കെ.സി വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്യും

മലയോര കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻനയിക്കുന്ന യു.ഡി.എഫ് മലയോര സമര പ്രചരണ യാത്ര ഈ മാസം 25 ന് തുടങ്ങുമെന്ന് യു.ഡി.എഫ് ജില്ലാ ചെയർമാൻ പി.ടി മാത്യു കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു


കണ്ണൂർ : മലയോര കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻനയിക്കുന്ന യു.ഡി.എഫ് മലയോര സമര പ്രചരണ യാത്ര ഈ മാസം 25 ന് തുടങ്ങുമെന്ന് യു.ഡി.എഫ് ജില്ലാ ചെയർമാൻ പി.ടി മാത്യു കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വൈകിട്ട - നാലു മണിക്ക് കരുവഞ്ചാലിൽ കെ.സി വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരൻ എം.പി അദ്ധ്യക്ഷനാകും. മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണം നടത്തും.

മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യു.ഡി.എഫ് കൺവീനർ എം.എം ഹസൻ,വിവിധ ഘടകകക്ഷി നേതാക്കളായ  മോൻ സ് ജോസഫ്. ഷിബു ബേബി ജോൺ, അനൂപ് ജേക്കബ്, സി.പി ജോൺ, ജി. ദേവരാജൻ , മാണി സി.കാപ്പൻ, രാജൻ ബാബു, കെ.സി ജോസഫ്. സജീവ് ജോസഫ്, സണ്ണി ജോസഫ് തുടങ്ങിയവർ പങ്കെടുക്കും. യാത്ര 25 ന് കരുവഞ്ചാലിൽ ആരംഭിച്ച് 27 ന് മൂന്ന് മണിക്ക് ആറളത്തെയും വൈകിട്ട് അഞ്ച് മണിക്ക് കൊട്ടിയൂരിലെയും സ്വീകരണ കേന്ദ്രങ്ങൾ കഴിഞ്ഞ് സമര പ്രചരണ യാത്ര വയനാട്ടിലേക്ക് യാത്ര തിരിക്കും. കാർഷിക മേഖലയിൽ വന്യമൃഗശല്യവും ഉൽപന്നങ്ങളുടെ വില തകർച്ചയും കാരണം ദുരിതം അനുഭവിക്കുന്ന കർഷകർക്ക് ആശ്വാസകരമായ നടപടികൾ സ്വീകരിക്കാൻ കേന്ദ്ര-കേരള സർക്കാരുകൾ തയ്യാറാകണം. 

വന്യമൃഗങ്ങളുടെ ആക്രമണത്തിൽ നിന്നും മലയോര കർഷകരെയും ജനങ്ങളെയും രക്ഷിക്കുക, കാർഷിക മേഖലയിലെ തകർച്ചയ്ക്ക് പരിഹാരമുണ്ടാക്കുക, ബഫർ സോൺ വിഷയത്തിൽ കേന്ദ്ര സർക്കാർ ഇടപെടുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് യു.ഡി.എഫ് സംസ്ഥാന കമ്മിറ്റിയാണ് ചരിത്രത്തിൽ ആദ്യമായി കണ്ണൂരിൽ നിന്നുംമലയോര സമര പ്രചരണ ജാഥ നടത്തുന്നത്. വാർത്താ സമ്മേളനത്തിൽ യു.ഡി.എഫ് ജില്ലാ കൺവീനർ അഡ്വ. അബ്ദുൽ കരീം ചേലേരി, അഡ്വ. സജീവ് ജോസഫ് എം.എൽ.എ. റോജസ് സെബാസ്റ്റ്യൻ എന്നിവരും പങ്കെടുത്തു.

Trending :
facebook twitter