കണ്ണൂർ : തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ പ്രാദേശിക റോഡ് നവീകരണത്തിന് 10.55 കോടി രൂപ അനുവദിച്ചതായി എം എൽ എ ശ്രീ എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു.മണ്ഡലത്തിലെ 64 റോഡുകൾ നവീകരിക്കുന്നതിനാണ് തുക അനുവദിച്ചത്.കുട്ടിക്കുന്ന്-കീഴാറ്റൂർ-പാലേരിപ്പറമ്പ് റോഡ് 30 ലക്ഷം,പ്ലാത്തോട്ടം-കോളപ്രശ്ശേരികാവ്-പൂക്കോത്ത്തെരു റോഡ്-20ലക്ഷം,പ്ലാത്തോട്ടം-അഴീക്കോടൻ ക്വർട്ടേഴ്സ് ലിങ്ക് റോഡ്-20 ലക്ഷം, സ്നേക്ക് പാർക്ക്-വിസ്മയ പാർക്ക് റോഡ്-15 ലക്ഷം,തലുവിൽ അംഗൻവാടി-ശ്മശാനം-പറശ്ശിനി റോഡ്-15 ലക്ഷം,മുതിരക്കാൽ സോപ്പ് കമ്പനി-എൻ എച്ച് റോഡ്-15 ലക്ഷം,കോരൻപീടിക-കുമ്മനാട്-മുതുവാനി ജംഗ്ഷൻ റോഡ്-20 ലക്ഷം,ബക്കളം ചെഗുവേര വായനശാല-കോരൻപീടിക റോഡ്-15 ലക്ഷം,കടമ്പേരി കവല-ഉദയ റോഡ്-20 ലക്ഷം,മിൽക്ക് സൊസൈറ്റി-ആന്തൂർ എ എൽ പി സ്കൂൾ-കനകാലയം റോഡ്-20 ലക്ഷം,സ്റ്റംസ് കോളേജ്-ഉടുപ്പ റോഡ്-15 ലക്ഷം,ഇടക്കൈപ്രവൻ മുത്തപ്പൻ ക്ഷേത്രം-ചിത്ര ഗേറ്റ് റോഡ്-20 ലക്ഷം,കല്ല് കൊത്ത് സൊസൈറ്റി-ഹൈഫൈ സ്പോർട്സ് ക്ലബ് റോഡ്-15 ലക്ഷം, പൂണങ്ങോട്-കൊന്നക്കൽ-തേരണ്ടി റോഡ്-15 ലക്ഷം,പെരുമ്പടവ്-കല്യാണപുരം-വിളയാർകോഡ് റോഡ് -20 ലക്ഷം,പടപ്പേങ്ങാട്-നമ്പിടിയാനം-മാവിലംപാറ കോളനി റോഡ്-20 ലക്ഷം,
എളമ്പേരം പീടിക-ശ്മശാനം റോഡ്-15 ലക്ഷം,മണിക്കൽ സെന്റർ-തെയ്യക്കളം റോഡ്-15 ലക്ഷം,പരിപ്പുംകുടൽ-കിഴക്കേ ആനയാട് റോഡ്-15 ലക്ഷം പാട്യം വായനശാല-തീപ്പട്ടി കമ്പനി റോഡ്-15 ലക്ഷം,ചെറുകുന്ന് അംഗൻവാടി-ചോയിച്ചേരി റോഡ്-15 ലക്ഷം,ഇടക്കൈ കനാൽ-വളവിൽ ചേലേരി-പുതിയോത്ര കിണർ റോഡ് -15 ലക്ഷം, യുവധാര-പയേരി റോഡ്-15 ലക്ഷം,മഴൂർ കിഴക്ക്-മുതിരക്കാൽ-കൂനം റോഡ്-15 ലക്ഷം,പള്ളിവയൽ-ചോലക്കുഴി റോഡ്-15 ലക്ഷം,മദീനപള്ളി-പയറ്റിയാൽ ഭഗവതി ക്ഷേത്രം-എളമ്പേരം റോഡ്-20 ലക്ഷം,കരിമ്പം മയങ്ങീൽ ജനകീയ റോഡ്-15 ലക്ഷം,ചവനപ്പുഴ മീത്തൽ-ചവനപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം റോഡ്-15 ലക്ഷം,തൃച്ചംബരം-കാക്കഞ്ചൽ-ചെപ്പന്നൂൽ-മാപ്പത്ത് റോഡ്-20 ലക്ഷം,പള്ളിവയൽ-എസ് പി-പുതുക്കണ്ടം റോഡ്-15 ലക്ഷം,മോലോത്തുംകുന്ന് റോഡ്-15 ലക്ഷം,വട്ട പിരാട്ട്-അതിരിയാട്-ചോല റോഡ്-20 ലക്ഷം,പള്ളിവയൽ-മുണ്ടേരി-ഇ കെ നായനാർ റോഡ്-15 ലക്ഷം,ഒതയോത്ത് തറമ്മൽ-മുത്തപ്പൻ ക്ഷേത്രം റോഡ്-15 ലക്ഷം,ഉണ്ണിപ്പൊയിൽ-മൈലാട്ട്ക്ഷേത്രം റോഡ്-15 ലക്ഷം,പൂമംഗലം-മുക്കോണം-കാഞ്ഞിരങ്ങാട് റോഡ്-20 ലക്ഷം, കുറൂവോട്ടമ്പലം-കല്ലിടുക്കൽ റോഡ്-15 ലക്ഷം,കാഞ്ഞിരോട്ട് മൂല-പനിപിലാവിൻ മൂല റോഡ്-15 ലക്ഷം,നിരത്ത് പാലം-കാളകണ്ടം പഴശ്ശി റോഡ്-20 ലക്ഷം,
കുനിച്ചൽപീടിക-പാലിച്ചാൽ-പള്ളിമുക്ക് റോഡ്-15 ലക്ഷം,ചെമ്മാടം ദാലിൽ പള്ളി റോഡ്-15 ലക്ഷം,തോരപ്പനം തമ്പയങ്ങാട് റോഡ് -15 ലക്ഷം,നവകേരള വായനശാല-തരിയേറി മൊട്ട റോഡ്-15 ലക്ഷം,അരിയങ്ങോട്ട് മൂല-പത്താംമൈൽ ലക്ഷം വീട് കോളനി റോഡ്-15 ലക്ഷം , വെസ്റ്റ് ഹിൽ കൊവ്വന്തല-മുതിരച്ചാൽ-അടിച്ചേരി-കൊളന്ത എ എൽ പി സ്കൂൾ റോഡ്-20 ലക്ഷം,അടുവപ്പുറം-കരിബീൽ റോഡ്-15 ലക്ഷം,കൊവ്വന്തല താഴത്ത് വയൽ-കൃഷ്ണപിള്ള വായനശാല-അടിച്ചേരി റോഡ്-15 ലക്ഷം,തലക്കോട്-ചൂളിയാട് കടവ് റോഡ്-20 ലക്ഷം, ചിതപ്പിലെ പൊയിൽ-പോളമൊട്ട റോഡ്-15 ലക്ഷം,കണ്ണഞ്ചിറ-കോട്ടക്കുന്ന് റോഡ്-15 ലക്ഷം,കാരോട്-കാപ്പനത്തട്ട് റോഡ്-15 ലക്ഷം,പുളിയൂൽ-ആലുള്ളപൊയിൽ റോഡ്-20 ലക്ഷം, മാവിച്ചേരി-തവളക്കുളം -പാണമ്പാറ റോഡ്-15 ലക്ഷം,എ ടി മുക്ക്-മുട്ടിനപ്പുറം റോഡ്-15 ലക്ഷം, പെരുമാച്ചേരി മെയിൻ കനാൽ-പാറത്തോട്ട് റോഡ്-15,അരിമ്പ്ര പാലം-പറശ്ശിനിക്കടവ് പാലം റോഡ്-20 ലക്ഷം,ഇല്ലംമുക്ക്-ആറാം മൈൽ റോഡ്-15 റോഡ്,ചെക്യാട്ട് കാവ്-തേനത്ത് പറമ്പ്-കണ്ടക്കൈ എസ് ജെ എം റോഡ്-15 ലക്ഷം,ഗുളികന്റെ തറ-മാപ്പൊത്ത് കുളം റോഡ്-15 ലക്ഷം, ചെക്യാട്ട്കാവ്-വേളം പൊതുജന വായനശാല വായനശാല റോഡ്-15 ലക്ഷം,നണിശ്ശേരി ബോട്ട് കടവ് റോഡ് -15 ലക്ഷം,കോറളായി പാലം-ശ്മശാനം റോഡ്-15 ലക്ഷം,നിരത്ത് പാലം-ബമ്മണാചേരി റോഡ്-15 ലക്ഷം, അരിങ്ങേരത്ത് പറമ്പ് -കാലടി വയൽ റോഡ്-15 ലക്ഷം എന്നീ റോഡുകൾക്കാണ് ഭരണാനുമതി ലഭ്യമായത്.
ജനവരി മാസം തന്നെ സാങ്കേതിക അനുമതി ലഭ്യമാക്കി ടെണ്ടർ നടപടികളിലേക്ക് കടക്കുമെന്നും മാർച്ച് മാസത്തോട് കൂടി പ്രവൃത്തി പൂർത്തീകരിക്കാൻ കഴിയുന്ന രീതിയിൽ ആണ് പദ്ധതി നടപ്പിലാക്കുകയെന്നും എം വി ഗോവിന്ദൻ മാസ്റ്റർ എം എൽ എ പറഞ്ഞു. തളിപ്പറമ്പ മണ്ഡലത്തിലെ എല്ലാ റോഡുകളും മെച്ചപ്പെട്ടതാക്കുന്നതിനും മികച്ച യാത്രാ സൌകര്യം ഉറപ്പുവരുത്തുന്നതിനുമുള്ള പരിശ്രമമാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.