പിലാത്തറ: ജീവിതത്തില്‍ പരിവര്‍ത്തനവും അനുരഞ്ജനവും വരുത്തേണ്ടത് ആവശ്യമാണെന്ന് കണ്ണൂര്‍ ബിഷപ് ഡോ. അലക്സ് വടക്കുംതല. കണ്ണൂര്‍ രൂപതയുടെ നേതൃത്വത്തില്‍ നടക്കുന്ന 11-ാമത് പിലാത്തറ വചനാഭിഷേകം ബൈബിള്‍ കണ്‍വെന്‍ഷന്‍ പിലാത്തറ മേരിമാതാ ഇംഗ്ലീഷ് സ്‌കൂള്‍ ഗ്രൗണ്ടില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്.
പ്രത്യാശയുടെ ജൂബിലി വര്‍ഷത്തില്‍ പ്രവേശിച്ചിരിക്കുന്ന ഈ അവസരത്തില്‍ ഹൃദയങ്ങള്‍ പ്രത്യാശ നിറക്കാനായി മാറ്റിവെച്ചാല്‍ ദൈവം എല്ലാം നന്മയായി മാറ്റുമെന്നും ബിഷപ് പറഞ്ഞു. കണ്‍വെന്‍ഷന് തുടക്കമായി അര്‍പ്പിച്ച ദിവ്യബലിയില്‍ അന്ധകാരത്തില്‍നിന്നും പ്രകാശത്തിലായിരിക്കാന്‍ പ്രത്യാശ നമ്മെ സഹായിക്കുമെന്ന് കണ്ണൂര്‍ രൂപത സഹായ മെത്രാന്‍ ഡോ.ഡെന്നീസ് കുറുപ്പശ്ശേരി പറഞ്ഞു. ബിഷപ്പുമാരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്ന ദിവ്യബലിയില്‍ മുപ്പതോളം വൈദികര്‍ സഹകാര്‍മ്മികരായി.
തുടര്‍ന്നായിരുന്നു വചനപ്രഘോഷകനായ ഫാ. ഡാനിയേല്‍ പൂവണ്ണത്തിലിന്റെ നേതൃത്വത്തില്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ തുടങ്ങിയത്.വിവിധ ഇടവകകളില്‍നിന്ന് നൂറുകണക്കിന് വിശ്വാസികള്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനെത്തിയിരുന്നു. 26 വരേയുള്ള ദിവസങ്ങളില്‍ വൈകുന്നേരം അഞ്ച് മുതല്‍ രാത്രി 9.30 വരേയാണ് കണ്‍വെന്‍ഷന്‍ നടക്കുന്നത്.