കണ്ണൂർ നഗരത്തിൽ പശ്ചിമ ബംഗാൾ സ്വദേശിയുടെ കൊലപാതകം : രണ്ട് പേർ അറസ്റ്റിൽ

11:00 AM Jan 26, 2025 | Neha Nair

കണ്ണൂർ : താണയിലെ വാടക ക്വാർട്ടേഴ്സിന് സമീപം ഇതരസംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. സഹപ്രവർത്തകരായ രണ്ടു പേരെ കണ്ണൂർ ടൗൺ പൊലിസ് അറസ്റ്റു ചെയ്തു.

ആസാം സ്വദേശികളായ സെയ്ദുൾ ഇസ്ലാം (42) ഇനാമുൾഹുസൈൻ (30) എന്നിവരെയാണ് കണ്ണൂർ ടൗൺ സി. ഐ ശ്രീജിത്ത് കൊടേരി അറസ്റ്റുചെയ്തത്.ബംഗാൾ സ്വദേശി പ്രസൻജിത്ത് പോളിനെ (39) കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. എസ്.ഐമാരായ പി.പി ഷമിൽ, വിനോദ്, അനുരൂപ്, കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണറുടെ സ്ക്വാഡ് അംഗങ്ങളായ ഷൈജു, സി.പി നാസർ, ഷാജി, സമീർ സനൂപ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

തലക്കും ദേഹത്തും അടിയേറ്റതിന്റെയും പരിക്കുകൾ ഉള്ളതായി പോസ്റ്റ്മോർട്ടം റിപോർട്ടിൽ തെളിഞ്ഞിരുന്നു.. ഇതോടെയാണ് പ്രസൻജിത്തിന്റെ മരണം കൊലപാതകമെന്ന് പൊലിസ് സ്ഥീരീകരിച്ചത്.

പശ്ചിമബംഗാൾ ജയ്പാൽഗുഡി സ്വദേശി പ്രസൻജിത്ത് പോൾ (42) മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തെ തുടർന്ന് ക്വാർട്ടേഴ്സിലെ താമസക്കാരായ പ്രതികളെ മണിക്കുറുകൾ ക്കുള്ളിൽ പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു. മരിച്ച നിലയിൽ കാണപ്പെട്ട പ്രസൻജിത്ത്
 ഏതാനും വർഷങ്ങളായി കണ്ണൂരിൽ പെയിന്റിംഗ് ജോലി ചെയ്തുവരികയായിരുന്നു.

വെള്ളിയാഴ്ച്ച രാവിലെ എട്ടോടെയാണ് താണ വാട്ടർ അതോറിറ്റി ഓഫീസിന് എതിർവശത്ത് അതിഥിത്തൊഴിലാളികൾ താമസിക്കുന്ന ക്വാർട്ടേഴ്സിന്റെ ഏണിപ്പടിക്ക് സമീപം വീണു കിടക്കുന്ന നിലയിൽ കണ്ടെത്തിയത്.

ഇതിനുപരിസരത്ത് താമസിക്കുന്ന പ്രസൻജിത്തിനെ മൂക്കിൽനിന്ന് ചോരവാർന്ന നിലയിൽ ബോധരഹിതനായിരുന്നു. നാട്ടുകാർകണ്ണൂർ ധനലക്ഷ്മി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രി പ്രസൻജിത്തും ക്വാർട്ടേഴ്സിൽ താമസക്കാരും തമ്മിൽ സംഘർഷമുണ്ടായിരുന്നതായി പൊലീസ് ചോദ്യം ചെയ്യലിൽ വ്യക്തമായിരുന്നു.