കണ്ണൂർ: മന്ത്രി ഭാവഗായകനായപ്പോൾ കണ്ണൂർ പ്രസ് ക്ളബ്ബ് നടത്തിയ കുടുംബസംഗമം കളറായി. പയ്യാമ്പലം പപ്പാ ചെറി റിസോർട്ടിലാണ് റിപ്പബ്ളിക്ക് ദിനത്തിൽ രാവിലെ 10 മുതൽ വൈകിട്ട് അഞ്ചു മണി വരെ കുടുംബ സംഗമം നടത്തിയത്. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി മുഖ്യാതിഥിയായെത്തി. ഭാവഗായകൻ ജയചന്ദ്രൻ്റെ ഒന്നിനി ശ്രുതി താഴ്ത്തിയെന്നു തുടങ്ങുന്ന പ്രശസ്തമായ ഗാനം പാടി മന്ത്രി പ്രേക്ഷകരെ കൈയ്യിലെടുത്തു.
കെ.വി സുമേഷ് എം.എൽ.എ, കലക്ടർ അരുൺ കെ.വിജയനും കുടുംബവും കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ നിതിൻരാജ് ഐ.പി. എസ്, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. കെ. രത്നകുമാരി തുടങ്ങിയവർ പങ്കെടുത്തു. പ്രശസ്ത നാടൻ പാട്ടുകലാകാരൻ റംഷി പട്ടുവത്തിൻ്റെ നാടൻ പാട്ടും ചടങ്ങിന് കൊഴുപ്പേകി. കുടുംബാംഗങ്ങൾ അവതരിപ്പിച്ച കലാ കായിക മത്സരങ്ങൾ, വിവിധ മാധ്യമ പുരസ്ക്കാരങ്ങൾ നേടിയവർക്കുള്ള ഉപഹാര വിതരണം തുടങ്ങിയവ നടന്നു.
പ്രസ് ക്ളബ്ബ് സെക്രട്ടറി കബീർ കണ്ണാടിപറമ്പ്, പ്രസിഡൻ്റ് സി. സുനിൽകുമാർ, ട്രഷറർ കെ.സതീശൻ, സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ. വിജേഷ്, സംസ്ഥാന കമ്മിറ്റിയംഗം പ്രശാന്ത് പുത്തലത്ത്, കെ. സന്തോഷ്, സബീന പത്മൻ, അനു ജോസഫ് തുടങ്ങിയവർ നേതൃത്വം നൽകി.