+

പൈവളിഗയിൽ നിര്‍ത്തിയിട്ട ലോറിയില്‍ ഡ്രൈവറെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന് ആക്ഷൻ കമ്മിറ്റി

കാഞ്ഞങ്ങാട് : പൈവളിഗ കായര്‍ക്കട്ടയില്‍ ബായാര്‍പദവിലെ നിര്‍ത്തിയിട്ട ടിപ്പർ ലോറിയില്‍ ഡ്രൈവറെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപണവുമായി ആക്ഷന്‍ കമ്മിറ്റി. 

കാഞ്ഞങ്ങാട് : പൈവളിഗ കായര്‍ക്കട്ടയില്‍ ബായാര്‍പദവിലെ നിര്‍ത്തിയിട്ട ടിപ്പർ ലോറിയില്‍ ഡ്രൈവറെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപണവുമായി ആക്ഷന്‍ കമ്മിറ്റി. 

ഇക്കഴിഞ്ഞ ജനുവരി പതിനഞ്ചാം തീയതി പുലര്‍ച്ചെയാണ് ബായാര്‍പദവ് സ്വദേശി മുഹമ്മദ് ഹാഷിഫിനെ ടിപ്പര്‍ ലോറിക്ക് സമീപം അവശ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

ഇടുപ്പെല്ല് തകര്‍ന്ന് ആന്തരിക രക്തസ്രാവം ഉണ്ടായാണ് മരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നിരുന്നു. ലോറിയുടെ ചക്രം കയറി ഇറങ്ങിയതാണ് ഇടുപ്പെല്ല് തകരാന്‍ കാരണമെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നു. യുവാവിന്‍റെ ഇടുപ്പെല്ല് തകര്‍ന്നത് എങ്ങനെയെന്ന് കണ്ടെത്തണമെന്ന് ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു.

Trending :
facebook twitter