ദുബൈയിലെ താമസ സ്ഥലത്തെ കെട്ടിടത്തില്‍നിന്ന് വീണ് കണ്ണൂർ ചൊക്ലി സ്വദേശി മരിച്ചു

09:08 PM Feb 02, 2025 | Litty Peter

തലശേരി: ദുബൈയിലെ താമസ സ്ഥലത്തെ കെട്ടിടത്തില്‍ നിന്ന് വീണ് പരിക്കേറ്റ യുവാവ് മരിച്ചു. പാനൂരിനടുത്തെ ചൊക്ലി കടുക്ക ബസാറിലെ കുനിയില്‍ ആഇശാ മൻസിലില്‍ ആഖിബ് (32) ആണ് മരിച്ചത്. ഖിസൈസ് മുഹൈസ്‌ന വാസല്‍ വില്ലേജിലെ കെട്ടിടത്തില്‍ നിന്നും ശനിയാഴ്ച ഉച്ചക്കാണ് അപകടം സംഭവിച്ചത്.

ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുനിയില്‍ അസീസിൻ്റെയും സഫിയയുടെയും മകനാണ്. ഭാര്യ: റുഫ്സി. മക്കള്‍: അലീന അസീസി, അസ്‌ലാൻ. സഹോദരങ്ങൻ : അമീൻ.