കണ്ണൂർ അഴീക്കൽ കൊലപാതക കേസിൽ ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ

10:00 AM Feb 03, 2025 | Neha Nair

കണ്ണൂർ : അഴീക്കൽ കൊലപാതക കേസിൽ ഒളിവിൽ കഴിഞ്ഞ പ്രതിയെ ആന്ധ്രാപ്രദേശിൽ നിന്നും വളപട്ടണം പൊലിസ് പിടികൂടി. ഒഡീഷ ബാദ്ര സ്വദേശി രമാകാന്ത് മാലികിനെയാണ് വളപട്ടണം ഇൻസ്പെക്ടർ ടിപി സുമേഷിൻ്റെ നേതൃത്വത്തിൽ പൊലിസ് അറസ്റ്റു ചെയ്തത്. 

അഴിക്കൽ തുറമുഖ ഷെഡിൽ നിന്നും മദ്യപാനതർക്കത്തിനിടെ ഒഡീഷ സ്വദേശി രമേഷ് ദാസിനെ കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റുചെയ്തത്. കേസിലെ മറ്റൊരു പ്രതി മഗു മാലിക്കിനെ നേരത്തെ അറസ്റ്റുചെയ്തിരുന്നു.

മൂന്ന് മാസം മുൻപാണ് കൊലപാതകം നടന്നത്. എസ്. ഐമാരായ എ.പി. ഷാജി, നിവേദ്, സി.പി മാരായ കിരൺ, ജോബി പി ജോൺ എന്നിവർ ഹൈദരബാദിലെത്തിയാണ് പ്രതിയെ പിടികൂടിയത്.