മാധ്യമ കുത്തിതിരിപ്പുകൾക്ക് പാർട്ടിയെ തകർക്കാൻ കഴിയില്ല : എം. വി ജയരാജൻ

09:03 AM Feb 04, 2025 | Neha Nair

കണ്ണൂർ : മാധ്യമങ്ങൾ എഴുതുന്ന സി പി എം വിരുദ്ധ വാർത്തകൾക്ക് അൽപ്പായുസ് മാത്രമേയുള്ളുവെന്ന് കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ. തളിപറമ്പിൽ സി.പി.എം ജില്ലാ സമ്മേളനത്തിൻ്റെ പൊതു സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

നമ്മുടെതെന്ന് പറഞ്ഞു പലരും നിങ്ങളോട് പലതും ചോദിക്കും ആ പുള്ളിക്കാരൻ തന്നെ പാർട്ടിക്കെതിരെ എഴുതും. വിഷം പുരട്ടി ഉള്ളിലുള്ള മധുരമാണത്. ഒരു ഞാൻ വലതും പക്ഷ മാധ്യമങ്ങളോട് പറയാം നിങ്ങളുടെ ഏതു കുത്തി തിരിപ്പുകൾക്കും പാർട്ടി സമ്മേളനങ്ങളെ തകർക്കാൻ കഴിയില്ല. കണ്ണൂർ ജില്ലാ സമ്മേളനം ഐക്യകണ്ഠേനയാണ് അതിൻ്റെ നടപടിക്രമങ്ങൾ പൂർത്തികരിച്ചത് അതുകൊണ്ടാണെന്നും എം.വി ജയരാജൻ പറഞ്ഞു. 

കണ്ണൂർ ജില്ലയിലെ ഏഴു നിയമസഭാ തെരഞ്ഞെടുപ്പുകളിൽ എൽ.ഡി.എഫ് ജയിച്ചതിന് കാരണം മാധ്യമ വിമർശനങ്ങൾ കേട്ടിട്ടും നടന്ന മത്സരത്തിലാണ്. പാർട്ടിക്കെതിരെ വ്യാജ വാർത്തകൾ സ്വഷ്‌ടിക്കുന്നവർ ആശയകുഴപ്പം ഉണ്ടാക്കാൻ ശ്രമിക്കുന്നത് തിരിച്ചറിയണമെന്നും ജയരാജൻ പറഞ്ഞു.