+

പ്രസവ വാർഡ് അടച്ചുപൂട്ടൽ : ബി.ജെ.പി താലൂക്ക് ആശുപത്രിക്ക് മുൻപിൽ പ്രതിഷേധ ധർണ നടത്തി

പ്രസവവാര്‍ഡ് അടച്ചുപൂട്ടിയതിൽ പ്രതിഷേധിച്ച് ബി.ജെ.പി തളിപ്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ താലൂക്ക് ആശുപത്രിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.

തളിപ്പറമ്പ്: പ്രസവവാര്‍ഡ് അടച്ചുപൂട്ടിയതിൽ പ്രതിഷേധിച്ച് ബി.ജെ.പി തളിപ്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ താലൂക്ക് ആശുപത്രിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.

ബി.ജെ.പി കോഴിക്കോട് മേഖലാ വൈസ് പ്രസിഡന്റ് ആനിയമ്മ രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് ഷൈമ പ്രദീപന്‍ അധ്യക്ഷത വഹിച്ചു.സംസ്ഥാന സമിതി അംഗം എ.പി.ഗംഗാധരന്‍, എ.അശോക് കുമാർ, കെ.വത്സസരാജന്‍, പി.ഗംഗാധരന്‍, എ.പി.നാരായണന്‍, എന്‍.കെ.ഇ.ചന്ദ്രശേഖരന്‍ മാസ്റ്റര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

facebook twitter