കണ്ണൂർ/ചക്കരക്കൽ: ആസാമിൽ കടയുടമയെ വെടിവെച്ചു കൊല്ലാൻ ശ്രമിച്ചതിന് ശേഷം നാടുവിട്ട കേസിലെ പ്രതി അറസ്റ്റിൽ 'ആസാമിലെ ധ്രു ബ്രിജില്ലയിലെ മൊയ്തീൽഹഖി റെയാണ് (31) ചക്കരക്കൽ പൊലിസ് രഹസ്യ വിവരം കിട്ടിയതു പ്രകാരം ചെമ്പിലോട് നിന്നും അറസ്റ്റു ചെയ്തത്.
അന്വേഷണത്തിന് ചക്കരക്കൽ സി.ഐ എം.പി ആസാദ് നേതൃത്വം നൽകി. എസ്. ഐ വൈശാഖ, കെ. വിശ്വൻ, അനീഷ് എന്നിവരടങ്ങുന്ന പൊലിസ് സംഘവും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. ചെമ്പിലോട് ഇതരസംസ്ഥാന തൊഴിലാളിയെന്ന വ്യാജേനെ കഴിഞ്ഞു വരികയായിരുന്നു ഇയാൾ 'ആസാം പൊലിസാണ് പ്രതിയെ കുറിച്ചുള്ള വിവരങ്ങൾ കൈമാറിയത്.
ഇതേ തുടർന്നാണ് ചക്കരക്കൽ പൊലിസ് ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ഇടങ്ങളിൽ വ്യാപക റെയ്ഡ് നടത്തി പ്രതിയെ പിടികൂടിയത്. മൊയ്തീൻ ഹഖിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇയാളെ കസ്റ്റഡിയിലെടുക്കുന്നതിനായി ആസാം പൊലി സെത്തും
Trending :