കണ്ണൂർ: കോളേജിൽ പഠിക്കുന്ന വൈരാഗ്യത്താൽ രണ്ടു വർഷത്തിന് ശേഷം സീനിയർ വിദ്യാർത്ഥിയെ അക്രമിച്ച കേസിലെ പ്രതിയായ യുവാവ് അറസ്റ്റിൽ . കക്കാട് പള്ളിപ്രത്തെ എം.കെ മുഹാസി (20) നെയാണ് കണ്ണൂർ ടൗൺ പൊലിസ് മംഗ്ളൂരിൽ നിന്നും പിടികൂടിയത്.
കഴിഞ്ഞ മാർച്ച് രണ്ടിന് രാത്രി പത്തിന് കണ്ണൂർ തെക്കി ബസാറിലാണ് അക്രമം നടന്നത്. കണ്ണൂർ സിറ്റിയിലെ ലീഡേഴ്സ് കോളേജ് മുൻ വിദ്യാർത്ഥി മുഹമ്മദ് മുനീസാണ് അക്രമിക്കപ്പെട്ടത്. ഈ കേസിൽ കുഞ്ഞി പള്ളി സ്വദേശി നിഷാദ് ഷിഹാൻ ,ഷാൻ കണ്ടാലറിയാവുന്ന മറ്റു രണ്ടു പേർക്കെതിരെയുമാണ് കേസെടുത്തത്. ഒന്നര വർഷം മുൻപ് ആദികടലായി ലീഡേഴ്സ് കോളേജിലെ ചേരിതിരിഞ്ഞുണ്ടായ വൈരാഗ്യമാണ് അക്രമത്തിൽ കലാശിച്ചത്.