ജോലിക്കിടെ വീണു പരുക്കേറ്റ ചുമട്ടുതൊഴിലാളി മരിച്ചു

09:35 AM Mar 15, 2025 | Neha Nair

തളിപ്പറമ്പ് : ഗ്ലാസ് ഇറക്കുമ്പോള്‍ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ചുമട്ടുതൊഴിലാളി മരിച്ചു. തളിപ്പറമ്പ ഹൈവേയിലെ ചുമട്ടുതൊഴിലാളിയായിരുന്ന റഫീഖാണ് മരണമടഞ്ഞത്.

ആറുവര്‍ഷം മുൻപാണ് അപകടത്തില്‍ പെട്ടത്. മംഗളൂരുവിലും മറ്റുമായി ദീര്‍ഘകാലം ചികില്‍സയിലായിരുന്നു.