കണ്ണൂർ: പ്രഥമ ടി എൻ പ്രകാശ് സാഹിത്യ പുരസ്കാരം ഷനോജ് ആർ . ചന്ദ്രൻ്റെ കാലൊടിഞ്ഞ പുണ്യാളൻ എന്ന കഥാസമാഹാരത്തിൽ നൽകുമെന്ന് അവാർഡ് നിർണയ സമിതി സംഘാടകർ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 4444 രൂപയും പ്രശസ്തിപത്രവുമാണ് പുരസ്കാരം '30 വയസിന് താഴെയുള്ളവർക്കു വേണ്ടി നടത്തിയ മത്സരത്തിൽ കെ.എസ് ആർദ്രയെഴുതിയ നളിനീ കാണ്ഡം എന്ന ചെറുകഥ ഒന്നാം സ്ഥാനത്തിന് അർഹമായി.
5000 രൂപയും ശിൽപവും പ്രശസ്തിപത്രവുമാണ് പുരസ്കാരം. ടി.എൻ പ്രകാശിൻ്റെ കുടുംബമാണ് പുരസ്കാര തുക നൽകുന്നത്. ഡോ. കെ.പി മോഹനൻ.അശോകൻ ചരുവിൽ ' അഡ്വ. കെ.കെ രമേഷ് എന്നിവരടങ്ങിയ ജൂറിയാണ് വിധി നിർണയം നടത്തിയത്. മാർച്ച് 24 ന് വൈകുന്നേരം നാലു മണിക്ക് കണ്ണൂർശിക്ഷക് സദനിൽ അനുസ്മരണ സമ്മേളനം നടക്കും. കഥാകൃത്ത് ടി പത്മനാഭൻ പുരസ്കാരങ്ങൾ സമർപ്പിക്കും. സി. വി ബാലകൃഷ്ണൻ മുഖ്യാതിഥിയായി പങ്കെടുക്കും.
ടി.എൻ പ്രകാശിൻ്റെ കഥാ ജീവിതവും വ്യക്തി ജീവിതവും ആസ്പദമാക്കി കൈരളി ബുക്സ് പ്രസിദ്ധീകരിക്കുന്ന പ്രകാശവർഷങ്ങൾ എന്ന ഓർമ്മ പുസ്തകം ഡോ. കെ.പി മോഹനൻ ടി.എൻ പ്രകാശിൻ്റെ മകൾ തീർത്ഥാ പ്രകാശ് ഏറ്റുവാങ്ങും. പി.വി.കെ പനയാൽ ടി എൻ പ്രകാശ് അനുസ്മരണ പ്രഭാഷണം നടത്തും. ബാലകൃഷ്ണൻ കൊയ്യൽ അവാർഡ് ജേതാക്കളെ പരിചയപ്പെടുത്തും. ടി.എൻ പ്രകാശിൻ്റെ ഈ കടൽ തീര നിലാവിൽ എന്ന കഥയെ ആസ്പമാക്കി സുരേഷ് ബാബു ശ്രീ സ്ഥ തയ്യാറാക്കിയ ഏക പാത്ര നാടകം കെ.പ്രദീപ് കുമാർ അവതരിപ്പിക്കും.
വാർത്താ സമ്മേളനത്തിൽ അവാർഡ് കമ്മിറ്റി അംഗങ്ങളായ ബാലകൃഷ്ണൻകൊയ്യാൽ, ടി.എൻ പ്രകാശിൻ്റെ ഭാര്യ ഗീതാ പ്രകാശ്, ജൂറി അംഗം കെ.കെ. രാമേഷ്, അനുസ്മരണ സമിതി ചെയർമാൻ എൻ.ടി സുധീന്ദ്രൻ, കൺവീനർ ടി.പി. വേണുഗോപാലൻ എന്നിവർ പങ്കെടുത്തു.