സന്ദർശക പാസ് ചോദിച്ചതിന് കണ്ണൂർ ജില്ലാ ആശുപത്രിയിലെ സെക്യുരിറ്റി ജീവനക്കാരന് മർദ്ദനമേറ്റു ;സ്റ്റാഫ് കൗൺസിൽ പ്രതിഷേധിച്ചു

03:18 PM Mar 18, 2025 | AVANI MV

കണ്ണൂർ :കണ്ണൂർ ജില്ലാ ആശുപത്രിയിലെ സെക്യുരിറ്റി ജീവനക്കാരന് മർദ്ദനമേറ്റു. മയ്യിൽ സ്വദേശി പവനനാണ് ഔദ്യോഗിക കൃത്യ നിർവഹണത്തിനിടെ മർദ്ദനമേറ്റത്. സന്ദർശക പാസെടുക്കാതെ ഒരാൾ അകത്ത് കടക്കാൻ ശ്രമിച്ചത് തടഞ്ഞതിനാണ് മർദ്ദിച്ചതെന്ന് പവനൻ പറഞ്ഞു. സുരക്ഷാ ജീവനക്കാരനെ സന്ദർശകൻ അസഭ്യം പറഞ്ഞതായും പരാതിയുണ്ട്. 

സുരക്ഷാ ജീവനക്കാരൻ്റെ പരാതിയിൽ കണ്ണൂർ ടൗൺ പൊലിസ് കേസെടുത്തു അന്വേഷണമാരംഭിച്ചു. സംഭവത്തിൻ്റെ സി.സി.ടി.വി ദൃശ്യവും പുറത്തുവന്നിട്ടുണ്ട്. ആശുപത്രി ജീവനക്കാരനെ തള്ളിയിടുകയും മർദ്ദിക്കുകയും ചെയ്തുവെന്നാണ് പരാതി. സെക്യുരിറ്റി ജീവനക്കാരൻ്റെ രണ്ട് കൈ വിരലുകൾക്ക് പൊട്ടലേറ്റിട്ടുണ്ട്. സംഭവത്തിൽ പ്രതിഷേധിച്ച് അത്യാഹിത വിഭാഗത്തിന് മുൻപിൽ ആശുപത്രി സ്റ്റാഫ് കൗൺസിൽ ധർണ നടത്തി.