കണ്ണൂർ : കണ്ണൂരിൽ പിഞ്ചുകുഞ്ഞ് കിണറ്റിൽ മരിച്ച സംഭവം കൊലപാതകം. കൊലപ്പെടുത്തിയത് 12 വയസുകാരിയെന്ന് സ്ഥിരീകരിച്ചു .മരിച്ച കുഞ്ഞിന്‍റെ പിതൃസഹോദരന്റെ മകളാണ് കൊലപാതകം നടത്തിയത്.
കണ്ണൂരിൽ തമിഴ് ദമ്പതികളുടെ നാല് മാസം പ്രായമായ കുഞ്ഞ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയതില്‍ അടിമുടി ദുരൂഹത. രാത്രി 11 മണിക്ക് ശുചിമുറിയില്‍ പോകുമ്പോള്‍ കുഞ്ഞ് ഉറങ്ങുന്നത് കണ്ടുവെന്ന് ബന്ധുവായ കുട്ടി മൊഴി നല്‍കി. എന്നാല്‍ മിനിട്ടുകള്‍ക്കുള്ളില്‍ തിരിച്ചുവന്നപ്പോള്‍ കുഞ്ഞിനെ കണ്ടില്ലെന്നും മൊഴിനല്‍കിയിരുന്നു