ബി.ജെ.പി ലഹരി വിരുദ്ധ വനി താ കൂട്ടായ്മ നടത്തി

06:10 AM Apr 01, 2025 | Desk Kerala

കൂത്തുപറമ്പ്: ബിജെപി ചിറ്റാരിപ്പറമ്പ് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ കൂട്ടായ്മയുടെ ഭാഗമായി വനിതാ സംഗമം നടത്തി. ചിറ്റാരിപ്പറമ്പ് വട്ടോളി സ്കൂളിൽ നടത്തിയ പരിപാടിയിൽ ഡോ: ചാന്ദിനി സജേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ യുവമോർച്ച സംസ്ഥാന സെക്രട്ടറി അദീന ഭാരതി ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യപ്രഭാഷണം നടത്തി.

മഹിളാമോർച്ച ജില്ലാ അധ്യക്ഷ ശ്രീമതി റീനാമനോഹരൻ പരിപാടിയുടെ ഭാഗമായി. അനഘ ലഹരിക്കെതിരെ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. സന്ധ്യ കണ്ണവം സ്വാഗതവും  നിഷ വട്ടോളി നന്ദിയും ആശംസിച്ചു.