കോട്ടൂരിൽ ടാങ്കർ ലോറിയിടിച്ചു വൈദ്യുതി തൂൺ തകർന്നു

02:15 PM Apr 04, 2025 | AVANI MV

ശ്രീകണ്ഠാപുരം: ശ്രീകണ്ഠാപുരം - ഇരിട്ടി സംസ്ഥാന പാതയിൽ പെട്രോൾ ടാങ്കർ ലോറി വൈദ്യുതി പോസ്റ്റിലിടിച്ചു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടം. ഇരിട്ടി ഭാഗത്തേക്ക് പോകുന്ന ലോറിയാണ് കോട്ടൂർ വളവിലെ ഫർണിച്ചർ ഷോപ്പിന് സമീപമുള്ള വൈദ്യുതി തൂണിലിടിച്ചത്. ഇതോടെ തൂൺ പൊട്ടി പ്രദേശത്തെ വൈദ്യുതി ബന്ധം നിലച്ചു.

അപകടത്തിൽ ആർക്കും പരുക്കില്ല. പൊലിസും ഫയർ ഫോഴ്സും രക്ഷാപ്രവർത്തനം നടത്തി. ഡ്രൈവർ ഉറങ്ങിപോയതാണ് അപകട കാരണമെന്ന് സംശയിക്കുന്നു.