ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ബ്ലോക്ക് തല സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനവും അവാർഡ് വിതരണവും നടത്തി

04:07 PM Apr 04, 2025 | AVANI MV

ഇരിട്ടി: ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ബ്ലോക്ക് തല സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനവും അവാർഡ് വിതരണവും  ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്  അഡ്വ. ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  കെ. വേലായുധൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ്  മാരായ പി. ശ്രീമതി, പി.കെ. ഷൈമ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻമാരായ ഷിജു, ഷിജി നടുപ്പറമ്പിൽ, ബ്ലോക്ക് സെക്രട്ടറി പി.പി. മീരാഭായി, ജോയിൻറ് ബി ഡി ഒ ദിവാകരൻ പാറേമ്മൽ എന്നിവർ പ്രസംഗിച്ചു .
 
ബ്ലോക്ക് പരിധിയിലെ വിവിധ മേഖലകളിൽ ശുചിത്വ മേഖലകൾക്കുള്ള അവാർഡുകളും ചടങ്ങിൽ വിതരണം ചെയ്തു. മികച്ച സർക്കാർ സ്ഥാപനമായി കീഴല്ലൂർ പഞ്ചായത്തിലെ ടി ഡി പോളിനേഷൻ യൂണിറ്റ് ചാലോടും, സ്വകാര്യ മേഖലയിലെ മികച്ച സ്വകാര്യസ്ഥാപനമായി കൂടാളി പഞ്ചായത്തിലെ പട്ടാന്നൂർ സർവീസ് സഹകരണ ബാങ്കും, വ്യാപാരസ്ഥാപനമായി കീഴല്ലൂർ പഞ്ചായത്തിലെ വെളിയം  പറമ്പിലുള്ള ഗ്രീൻ പ്ലാൻറ് ഹോട്ടൽ ആൻഡ് റസ്റ്റോറന്റി നേയും, മികച്ച റസിഡൻസ് അസോസിയേഷൻ കീഴല്ലൂർ പഞ്ചായത്തിലെ വെള്ളിയാംപറമ്പ് റസിഡൻസ് അസോസിയേഷനെയും, മികച്ച ഹരിത വായനശാലയായി പായം ഗ്രാമീണ ഗ്രന്ഥാലത്തേയും, മികച്ച പൊതുവിടമായി കൂടാളി ഗ്രാമപഞ്ചായത്ത് മിനി സ്റ്റേഡിയം ടറഫിനെയും, മികച്ച സി ഡി എസ്സ് ആയി പായം ഗ്രാമപഞ്ചായത്ത് സി ഡി എസിനേയും, മികച്ച ഹരിത കർമ്മ സേനയായി പായം ഗ്രാമപഞ്ചായത്ത് ഹരിത കർമ്മ സേനയെയും, മികച്ച ഹരിത ടൗൺ ആയി മാടത്തിൽ ടൗണിനെയും, മികച്ച ഗ്രാമപഞ്ചായത്തായി പായം ഗ്രാമപഞ്ചായത്തിനെയും തിരഞ്ഞെടുത്തു.

പടം :ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് തലത്തിൽ മികച്ച ശുചിത്വപഞ്ചായത്തായ പ്രഖ്യാപിച്ച പായം പഞ്ചായത്തിനെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്  അഡ്വ. ബിനോയ് കുര്യൻ അനുമോദിക്കുന്നു .