പോസ്റ്റൽ വഴി ഗിഫ്റ്റ് വൗച്ചർ അയച്ച് ഒന്നേകാൽ ലക്ഷം രൂപയോളം തട്ടിയെടുത്തു

04:19 PM Apr 04, 2025 | AVANI MV

കണ്ണൂർ:പോസ്റ്റൽ വഴി ഗിഫ്റ്റ് വൗച്ചർ അയച്ച്  ഒന്നേകാൽ ലക്ഷം രൂപയോളം തട്ടിയെടുത്തതായി പരാതി.സമ്മാനം ലഭിക്കുവാൻ വേണ്ടി മയ്യിൽ സ്വദേശിക്ക് നഷ്ടമായത് 1,22,300 രൂപ. മൊബൈൽ കോൾ വഴി തങ്ങൾക്ക് സമ്മാനം അടിച്ചെന്നും  കേരളത്തിൽ പത്തിൽ ഒരാൾക്ക് ഇതുപോലെ സമ്മാനങ്ങൾ നൽകുന്നുണ്ടെന്നും പറഞ്ഞു വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. 

കോൾ വന്നു ഒരാഴ്ചയ്ക്കുശേഷം പോസ്റ്റലായി ഗിഫ്റ്റ് വൗച്ചർ ലഭിച്ചു അത് സ്ക്രാച്ച് ചെയ്തപ്പോൾ സ്വിഫ്റ്റ് കാർ സമ്മാനമായി ലഭിച്ചത് കണ്ടു. സമ്മാനം കാർ അല്ലെങ്കിൽ കാറിന്റെ അതേ തുക നൽകാമെന്നും പറഞ്ഞു. പണമായി സമ്മാനം ലഭിക്കുന്നതിനായി  കേരള ജി.എസ്.ടിബാങ്ക് വെരിഫിക്കേഷനായി ആവശ്യമായ തുക, എൻ ഒ . സിക്ക് വേണ്ടിയുള്ള തുക, ഡൽഹി ജിഎസ്ടിഎന്നിവ അടക്കുവാനുണ്ടെന്നും പറഞ്ഞു. 1,22,300 രൂപ അയച്ചു നൽകി എങ്കിലും മറ്റ് ബാങ്ക് ചാർജുകൾക്കായി വീണ്ടും പണം ആവശ്യപ്പെട്ടപ്പോൾ സംശയം തോന്നി പരാതി നൽകുകയായിരുന്നു. ഇതേ തുടർന്നാണ് സൈബർ പൊലിസ് കേസെടുത്തത്.