+

തലശ്ശേരി ടൗൺ പൊലിസ് സ്റ്റേഷനിൽ തോക്ക് നന്നാക്കുന്നതിനിടെ വെടിപൊട്ടി വനിതാ ഉദ്യോഗസ്ഥയ്ക്ക് പരിക്ക് ; പൊലീസുകാരന് സസ്‌പെൻഷൻ

തലശേരി ടൗൺ പൊലിസ് സ്റ്റേഷനിൽ നിന്നും തോക്ക് നന്നാക്കുന്നതിനിടെ പൊലീസുകാരന്റെ കയ്യിൽ നിന്ന് വെടി പൊട്ടി വനിതാ ഉദ്യോഗസ്ഥയ്ക്ക് പരിക്കേറ്റു. 

തലശേരി : തലശേരി ടൗൺ പൊലിസ് സ്റ്റേഷനിൽ നിന്നും തോക്ക് നന്നാക്കുന്നതിനിടെ പൊലീസുകാരന്റെ കയ്യിൽ നിന്ന് വെടി പൊട്ടി വനിതാ ഉദ്യോഗസ്ഥയ്ക്ക് പരിക്കേറ്റു.  പൊലീസുകാരന്റെ കയ്യിൽ നിന്ന് അബദ്ധത്തിൽ വെടി പൊട്ടുകയായിരുന്നു. വെടിയേറ്റ് തറയിൽ നിന്ന് ചീള് തെറിച്ചാണ് വനിതാ ഉദ്യോഗസ്ഥക്ക് കാലിന് പരിക്കേറ്റത്.

കഴിഞ്ഞ ബുധനാഴ്ചയാണ് പൊലീസുകാരന്റെ കയ്യിൽ നിന്ന് വീഴ്ച ഉണ്ടായത്. സംഭവത്തിൽ തോക്ക് കൈകാര്യം ചെയ്ത സിപിഒ സുബിനെ സസ്‌പെന്റ് ചെയ്തു. പാറാവ് ഡ്യൂട്ടിയിലായിരുന്നു സിവിൽ പൊലിസ് ഓഫിസർ ഡ്യൂട്ടി മാറുന്നതിനിടയിലാണ് തോക്കു തുടച്ചപ്പോൾ വെടി പൊട്ടിയത്. അതേസമയം, സുരക്ഷാ വീഴ്ചയെ മുൻനിർത്തിയാണ് പൊലീസുകാരന് സസ്‌പെൻഷൻ നൽകിയത്. സംഭവത്തിൽ ഉന്നതതല അന്വേഷണമാരംഭിച്ചിട്ടുണ്ട്.

facebook twitter