കണ്ണൂരിൽ ഉന്നത വിദ്യാഭ്യാസ സംഘം സംസ്ഥാന സമ്മേളനം നടത്തി

09:45 AM Apr 08, 2025 | AVANI MV

കണ്ണൂർ: ഉന്നത വിദ്യാഭ്യാസ അദ്ധ്യാപക സംഘം  സംസ്ഥാന സമ്മേളനം കണ്ണൂർ കൃഷ്ണ ബീച് റിസോർട്ടിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ് ഉദ്ഘാടനം ചെയ്തു. ഉന്നത വിദ്യാഭ്യാസ മേഖലയിൽ യുവാസ് പോലെയുള്ള സംഘടനകൾ  അനിവാര്യമായ സാഹചര്യമാണ് ഇന്ന് കേരളത്തിൽ നിലനിൽക്കുന്നത്. ദേശവിരുദ്ധ ചിന്താഗതികൾ വ്യാപകമാവുകയും അരാജകത്വവാദികൾ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു . ഇതിനെ പ്രതിരോധിക്കുന്നതിന് ഉന്നത വിദ്യാഭ്യാസ അധ്യാപക സംഘത്തിന് ഉത്തരവാദിത്തമുണ്ട്.

 2047 വികസിത ഭാരതം എന്നത് യാഥാർത്ഥ്യമാകുമ്പോൾ അതിനു വേണ്ടി ശ്രദ്ധേയമായ കാൽവെപ്പുകൾ ക്യാമ്പസുകളിൽ നടക്കേണ്ടതുണ്ട് ഇതും ഉന്നത വിദ്യാഭ്യാസ അധ്യാപക സംഘം പോലെയുള്ള സംഘടനകളുടെ അനിവാര്യതയിലേക്ക് വിരൽ ചൂണ്ടുന്നുവെന്ന് അദ്ദേഹം പറഞ്ഞു.. ഉദ്ഘാടന സഭയിൽ എ ബി ആർ എസ് എം അഖിലേന്ത്യ ജോയിൻ സെക്രട്ടറി ശ്രീ ഗുന്ദ ലക്ഷ്മണൻ പ്രവർത്തന മാർഗനിർദേശങ്ങൾ നൽകി. രാഷ്ട്രീയ സ്വയംസേവക സംഘം ഉത്തരപ്രാന്ത സംഘചാലക്  അഡ്വ.കെ കെ  ബൽറാം ദേശീയ അധ്യാപക പരിഷത് സംസ്ഥാന സെക്രട്ടറി ടി അനൂപ് കുമാർ, ജമ്മു ക്ലസ്റ്റർ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ. ചന്ദ്രശേഖർ കേരള സെൻട്രൽ യൂണിവേഴ്സിറ്റി മുൻ പ്രോ വിസി ഡോക്ടർ കെ ജയപ്രസാദ് എന്നിവർ പങ്കെടുത്തു. 

ചടങ്ങിൽ സർവീസിൽ നിന്ന് വിരമിച്ച അധ്യാപകരെ ആദരിച്ചു.. ഉന്നത വിദ്യാഭ്യാസ അധ്യാപക സംഘം സംസ്ഥാന അധ്യക്ഷൻ ഡോക്ടർ സി പി സതീഷിന്റെ അധ്യക്ഷതയിൽ  സംസ്ഥാന ജനറൽ സെക്രട്ടറി ഡോക്ടർ സുധീഷ് കുമാർ കെ. സ്വാഗതവും സംസ്ഥാന വൈസ് പ്രസിഡന്റ് ഡോക്ടർ ഹരികൃഷ്ണ ശർമ നന്ദിയും പറഞ്ഞു. വിദ്യാഭ്യാസ സെമിനാർ  ഗുന്ദ ലക്ഷ്മൺ ഉദ്ഘാടനം ചെയ്തു.

Trending :