+

കണ്ണൂരിലെ മലയോര മേഖയിൽ കുരങ്ങ് ശല്ല്യം രൂക്ഷം ; നാളികേര കർഷകർ പ്രതിസന്ധിയിൽ

കുരങ്ങ് ശല്ല്യം അതി രൂക്ഷമായതോടെ മലയോര മേഖയിലെ നാളികേര കർഷകർ പ്രതിസന്ധിയിൽ. മിക്ക തോട്ടങ്ങളിലും കൂട്ടത്തോടെ എത്തുന്ന കുരങ്ങന്മാർ തെങ്ങിന് മുകളിൽ കയറി കരിക്കുകൾ നശിപ്പിക്കുകയാണ്.

ഇരിട്ടി : കുരങ്ങ് ശല്ല്യം അതി രൂക്ഷമായതോടെ മലയോര മേഖയിലെ നാളികേര കർഷകർ പ്രതിസന്ധിയിൽ. മിക്ക തോട്ടങ്ങളിലും കൂട്ടത്തോടെ എത്തുന്ന കുരങ്ങന്മാർ തെങ്ങിന് മുകളിൽ കയറി കരിക്കുകൾ നശിപ്പിക്കുകയാണ്. മുൻവർഷങ്ങളെ അപേക്ഷിച്ച് തേങ്ങ ഉത്പാദനത്തിൽ വൻ കുറവ് ഉണ്ടായിട്ടുണ്ട്. ഇതിനിടയിൽ കുരങ്ങന്മാരുടെ ശല്യവും വർദ്ധിച്ചതോടെ പല തോട്ടങ്ങളിലും തേങ്ങ പറിക്കുന്നവർക്ക് കൂലി കൊടുക്കാൻ വേണ്ട തേങ്ങ പോലും കിട്ടുന്നില്ലെന്ന് നാളികേര കർഷകർ പറയുന്നു.

പഴയ കാലങ്ങളിൽ വനങ്ങളിൽ മാത്രം കണ്ടുവന്നിരുന്ന കുരങ്ങന്മാർ ഇപ്പോൾ നാട്ടിൻപുറങ്ങളിൽ വ്യാപകമാണ്. കുരങ്ങന്മാരെ തുരത്തിയോടിക്കാനുള്ള ശ്രമങ്ങൾ കർഷകർ നടത്തുന്നുണ്ടെങ്കിലും വേണ്ടത്ര വിജയിക്കുന്നില്ല.
തേങ്ങ ഉത്പാദനം കുറഞ്ഞതോടെ വെളിച്ചെണ്ണ വിലയും കുതിച്ചു കയറുകയാണ്. ആവശ്യത്തിന് തേങ്ങ ഉൽപാദനം ഇല്ലാത്തതാണ് വെളിച്ചെണ്ണയുടെ വില കുത്തനെ ഉയരാൻ കാരണമായത്.

തമിഴ്‌നാട്ടിൽ നിന്നും കർണ്ണാടകയിൽ നിന്നും വരുന്ന കൊപ്ര ഉപയോഗിച്ചാണ് ഇവിടെ വെളിച്ചെണ്ണ കൂടുതലും ഉത്പാദിപ്പിക്കുന്നത്. ഇവിടെ ഉല്പാദിപ്പിക്കുന്ന തേങ്ങ ഗാർഹിക ആവശ്യങ്ങൾക്കും മറ്റും തികയാത്ത അവസ്ഥയുമുണ്ട്. അതുകൊണ്ടുതന്നെ  തേങ്ങകയറ്റി അയക്കാനോ വെളിച്ചെണ്ണ ഉത്പാദിപ്പിക്കാനോ കഴിയാത്ത സ്ഥിതിയുമാണ്. തേങ്ങയ്ക്ക് മാർക്കറ്റിൽ അനുദിനം വില കുതിച്ചുയരുകയാണ്. 70 നും 75 നും ഇടയിലാണ് ചില്ലറ വില്പന നടത്തുന്നത്. വിഷുക്കാലമായതിനാൽ തേങ്ങയുടെയും വെളിച്ചെണ്ണയുടെയും വില ഇനിയും ഉയരുമെന്നാണ് സൂചന.

facebook twitter