കൊയിലാണ്ടി റെയിൽവെ സ്റ്റേഷൻ പരിസരത്തു നിന്നും കഞ്ചാവുമായി മേലൂർ സ്വദേശി അറസ്റ്റിൽ

02:30 PM Apr 09, 2025 | AJANYA THACHAN

തലശ്ശേരി : കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന് മുൻവശത്ത് നിന്നും കഞ്ചാവുമായി യുവാവ് പിടിയില്‍. ധർമ്മടം മേലൂർ സ്വദേശി ലത നിവാസില്‍ റിജുവാണ് പിടിയിലായത്. ഇയാളില്‍ നിന്നും 99.39 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ചൊവ്വാഴ്ച്ച രാത്രി പൊലീസ് പട്രോളിങ്ങിനിടെയായിരുന്നു യുവാവ് പിടിയിലായത്. പ്രതിയ്ക്കെതിരെ എൻ.ഡി.പി.എസ് ആക്ടിലെ 20 (ബി) എ പ്രകാരം കേസെടുത്തു. നടപടി ക്രമങ്ങള്‍ക്കു ശേഷം പ്രതിയെ ജാമ്യത്തില്‍ വിട്ടു.