+

കണ്ണൂർ കോളേജ് ഓഫ് കൊമെഴ്സ് ലാംഗ്വേജ് അക്കാദമി കരിയർ ഗൈഡൻസ് ക്ലാസും ലഹരി വിരുദ്ധ ബോധവൽക്കരണവും നടത്തും

രാവിലെ 9.30 ന് നടക്കുന്ന കരിയർ ഗൈഡൻസ് ക്ലാസിൽ സ്വദേശത്തും വിദേശത്തുമുള്ള വിവിധ തൊഴിൽ സാധ്യതകളെയും ഉപരി പഠന സാധ്യതകളെയും കുറിച്ച് വിദഗ്ദ്ധർ സംസാരിക്കും. സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർ ജോസഫ് അന്നംകുട്ടി ജോസ് മുഖ്യാതിഥിയാകും. ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസിൽ ശൗര്യ ചക്ര പി. വി മനേഷ് മുഖ്യ പ്രഭാഷണം നടത്തും. 

കണ്ണൂർ : കണ്ണൂർ കോളേജ് ഓഫ് കൊമേഴ്സ് ലാംഗ്വേജ് അക്കാദമിയുടെ നേതൃത്വത്തിൽ  കരിയർ ഗൈഡൻസ് ക്ലാസും ലഹരി വിരുദ്ധ ബോധവൽക്കരണവും നടത്തുമെന്ന് കോളേജ്  ചെയർമാൻ സി. അനിൽകുമാർ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. . ഏപ്രിൽ 16 ന് തളാപ്പ് എക്സോറ കൺവെൻഷൻ സെൻ്ററിൽ വെച്ചാണ് ക്ലാസ് നടത്തുക.

രാവിലെ 9.30 ന് നടക്കുന്ന കരിയർ ഗൈഡൻസ് ക്ലാസിൽ സ്വദേശത്തും വിദേശത്തുമുള്ള വിവിധ തൊഴിൽ സാധ്യതകളെയും ഉപരി പഠന സാധ്യതകളെയും കുറിച്ച് വിദഗ്ദ്ധർ സംസാരിക്കും. സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർ ജോസഫ് അന്നംകുട്ടി ജോസ് മുഖ്യാതിഥിയാകും. ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസിൽ ശൗര്യ ചക്ര പി. വി മനേഷ് മുഖ്യ പ്രഭാഷണം നടത്തും. 

പരിപാടിയിൽ പ്രവേശനം സൗജന്യമാണ് റജിസ്ട്രേഷൻ ചെയ്യാൻ താൽപര്യമുള്ളവർ 8281769555 / 9605884275 എന്നീ നമ്പറുകളിൽ പേർ രജിസ്റ്റർ ചെയ്യണമെന്ന് ചെയർമാൻ സി. അനിൽകുമാർ അറിയിച്ചു. ലാംഗ്വേജ് അക്കാദമി ഡയറക്ടർ കെ.എം തോമസ്, ഓപ്പറേഷൻ മാനേജർ എ.പി അൻവർ , മാർക്കറ്റിങ് ഹെഡ്സ്വരൂപ് , കോഴ്സ് കോർഡിനേറ്റർ ലിജി എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

facebook twitter