+

കണ്ണൂർ കുന്നിരിക്ക ശ്രീകൃഷ്ണവിലാസം എൽ.പി സ്കൂൾ വാർഷികാഘോഷം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും

ചടങ്ങിൽ വേങ്ങാട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ. ഗീത അദ്ധ്യക്ഷയാകും. വാർഷിക ആഘോഷത്തിൻ്റെ ഭാഗമായി എൽ.എസ്.എസ് സ്കോളർഷിപ്പ് വിതരണം, വിവിധ എൻഡോവ്മെൻ്റുകളുടെ വിതരണം മട്ടന്നൂർ ഉപജില്ലാ ശാസ്ത്ര കലാമേളകളിൽ എ ഗ്രേഡ് നേടിയ വിദ്യാർത്ഥികളെ അനുമോദിക്കൽ, കലാകായി മത്സരങ്ങൾ, മ്യൂസിക്കൽ ചെയർ, വിവിധ കലാപരിപാടികൾ കരോക്കഗാനമേള, പുല്ലാങ്കുഴൽ വാദനം, നൃത്തസന്ധ്യ എന്നിവ അരങ്ങേറും. 

കണ്ണൂർ : പാതിരയാട് കുന്നിരിക്ക ശ്രീകൃഷ്ണവിലാസം എൽ.പി സ്കൂൾ നവതിയാഘോഷത്തിൻ്റെ ഭാഗമായി നടത്തുന്ന വാർഷികാഘോഷം ഏപ്രിൽ 12 ന് രാത്രി എട്ടുമണിക്ക് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ചടങ്ങിൽ വേങ്ങാട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ. ഗീത അദ്ധ്യക്ഷയാകും. വാർഷിക ആഘോഷത്തിൻ്റെ ഭാഗമായി എൽ.എസ്.എസ് സ്കോളർഷിപ്പ് വിതരണം, വിവിധ എൻഡോവ്മെൻ്റുകളുടെ വിതരണം മട്ടന്നൂർ ഉപജില്ലാ ശാസ്ത്ര കലാമേളകളിൽ എ ഗ്രേഡ് നേടിയ വിദ്യാർത്ഥികളെ അനുമോദിക്കൽ, കലാകായി മത്സരങ്ങൾ, മ്യൂസിക്കൽ ചെയർ, വിവിധ കലാപരിപാടികൾ കരോക്കഗാനമേള, പുല്ലാങ്കുഴൽ വാദനം, നൃത്തസന്ധ്യ എന്നിവ അരങ്ങേറും. 

1935 ൽ സ്ഥാപിതമായ കുന്നിരിക്ക ശ്രീകൃഷ്ണവിലാസം യു.പി സ്കൂൾ മികച്ച അക്കാദമിക് നിലവാരവും പഠനേതര പ്രവർത്തനങ്ങളിൽ മുന്നേറ്റവും പുതിയ മാനേജ്മെൻ്റിനു കീഴിൽ കാഴ്ച്ചവയ്ക്കുകയാണെന്ന് സംഘാടകർ അറിയിച്ചു. 40 വിദ്യാർത്ഥി പഠിക്കുന്ന സ്കൂളിൽ ഉച്ചഭക്ഷണത്തിന് രണ്ട് മണിക്കൂർ മുൻപെ വിദ്യാർത്ഥികളുടെ ആരോഗ്യം നിലനിർത്തുന്നതിനായി ചെറു ധാന്യങ്ങളും നൽകി വരുന്നുണ്ട്. വാർത്താ സമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ പി. ഗോപാലകൃഷ്ണൻ സ്കൂൾ മാനേജർ കെ.വി ശശികുമാർ അഷിത.അബിന' പി.സുധീഷ് എന്നിവർ പങ്കെടുത്തു.

facebook twitter