+

കണ്ണൂരിൽ ഡ്രൈവറും, കണ്ടക്ടർറും ലൈസൻസില്ലാതെ ഓടിച്ച സ്വകാര്യ ബസ് യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് ഇറക്കി എ.എം.വി ഐ, ബസ് പിടിച്ചെടുത്തു

ഡ്രൈവർക്കും. കണ്ടക്ടർക്കും ലൈസൻസില്ലാതെ സർവീസ് നടത്തുകയായിരുന്ന സ്വകാര്യ ബസിനെതിരെ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ. പിടിച്ചെടുത്ത

കണ്ണൂർ: ഡ്രൈവർക്കും. കണ്ടക്ടർക്കും ലൈസൻസില്ലാതെ സർവീസ് നടത്തുകയായിരുന്ന സ്വകാര്യ ബസിനെതിരെ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ. പിടിച്ചെടുത്ത അനുശ്രീയെന്ന സ്വകാര്യ  ബസ് എ എം.വി. ഐ ഓടിച്ച് യാത്രക്കാരെ സുരക്ഷിതമായി സ്റ്റോപ്പുകളിൽ ഇറക്കി. 

മൂന്ന് പെരിയ മുതൽ പാറപ്രം വരെയാണ് ഇദ്ദേഹം ബസോടിച്ചത്. കണ്ണൂർ ആർ.ടി.ഒ ഇ എസ് ഉണ്ണികൃഷ്ണൻ്റെ നിർദ്ദേശപ്രകാരം നടത്തിയ പരിശോധനയിലാണ് ലൈസൻസ് ഇല്ലാത്ത ഡ്രൈവറെയും കണ്ടക്ടറെയും കണ്ടെത്തിയത്. 

ഈ ബസിൽ ക്ളീനറി ല്ലെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ബസിൻ്റെ ഫിറ്റ്നസ് റദ്ദാക്കുകയും 10000 രൂപ പിഴയീടാക്കുകയും ചെയ്തിട്ടുണ്ട്.

facebook twitter