തലശേരി: പോക്സോ കേസിൽ നൃത്താ അധ്യാപകൻ അറസ്റ്റിൽ പ്രതിയെ ന്യൂമാഹി സി.ഐ ബിനു മോഹനനും സംഘവുമാന്ന് അറസ്റ്റുചെയ്തത്. തലശേരിജെ എഫ് സി എം കോടതി മുമ്പാകെയാണ് ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.പ്രായ പൂർത്തിയാവാത്ത കുട്ടിയെ ലൈംഗിക അതിക്രമത്തിനിരയാക്കിയെന്ന കേസിലാണ് ടെമ്പിൾ ഗെയിറ്റ് പുതിയ റോഡിലെ നൃത്ത പരിശീലകൻ വൈഷ്ണവി(25) നെ പൊലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ വാടകയ്ക്ക് താമസിക്കുന്ന ക്വാർട്ടേഴ്സിലെതാഴെ താമസിക്കുന്ന ആൺ കുട്ടികളെ മിഠായികളും മറ്റും നൽകി പീഡിപ്പിക്കുന്നത് പതിവായിരുന്നു.ഇതിനിടയിലാണ് പതിനാറു വയസുകാരൻ പീഡനക്കാര്യം മാതാവിനോട് പറഞ്ഞത്.ഉടൻ തന്നെ പോലീസിൽ പരാതി നൽകുകയായിരുന്നു. നൃത്ത അഭ്യാസത്തിൻ്റെ പേരിൽ ഇയാൾ പെൺകുട്ടികളെ ഉൾപ്പെടെ പീഡിപ്പിച്ചതായും പരാതികളുണ്ട്.ഇതേ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.