റിട്ട. അധ്യാപകൻ എം.വി. ഗോവിന്ദൻ എഴുതിയ 'ഓർമ്മയുടെ വഴികളിൽ' പുസ്തകം പ്രകാശനം ചെയ്തു

09:08 PM Apr 10, 2025 | Kavya Ramachandran

തളിപ്പറമ്പ്:റിട്ട. അധ്യാപകനും പാലിയേറ്റീവ് പ്രവർത്തകനുമായ കൊട്ടിലയിലെ എം.വി. ഗോവിന്ദൻ എഴുതിയ ഓർമ്മയുടെ വഴികളിൽ  എന്ന  പുസ്തകം പ്രകാശനം ചെയ്തു. കൊട്ടില ഗവ.ഹയർ സെക്കൻഡറി  സ്കൂളിൽ നടന്ന ചടങ്ങിൽ  സാഹിത്യകാരൻ കൽപ്പറ്റ നാരായണനാണ് പ്രകാശനം ചെയ്തത്. വ്യവസായിയും സിനിമാ നിർമ്മിതാവുമായ മൊട്ടമ്മൽ രാജൻ ഏറ്റുവാങ്ങി. 

ഏഴോം  ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി. ഗോവിന്ദൻ അധ്യക്ഷത വഹിച്ചു.  പി. മുസ്തഫ  ഗ്രന്ഥകാരനെ പരിചയപ്പെടുത്തി എ.വി. പവിത്രൻ പുസ്തക പരിചയം നടത്തി. ഡോ. യു.പി.വി സുധ ഉപഹാര സമർപ്പണവും നടത്തി.  ഏഴോം ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി. കെ. വിശ്വനാഥൻ പ്രസംഗിച്ചു. വി വി വിജയൻ സ്വാഗതവും രവി പുളുക്കൂൽ  നന്ദിയും പറഞ്ഞു.