+

തലശേരിയിൽ മസാജ് സെന്ററിൽ ഉഴിച്ചലിനെത്തിയ യുവാവ് ജീവനക്കാരിയെ ബലാത്സംഗം ചെയ്തു : കസ്റ്റഡിയിൽ

തലശേരിയിൽ മസാജ്  സെന്ററിൽ ഉഴിച്ചലിനെത്തിയ യുവാവ് ജീവനക്കാരിയെ ബലാസംഗം ചെയ്തതായി പരാതി. തലശേരിക്കടുത്ത് പ്രവർത്തിക്കുന്ന  ആയുർവ്വേദ മസാജ് സെൻ്ററിൽ ജോലി ചെയ്യുന്ന  വനിതാ ജീവനക്കാരിയാണ് ലൈംഗിക പീഡനത്തിനിരയായത്.

തലശേരി : തലശേരിയിൽ മസാജ്  സെന്ററിൽ ഉഴിച്ചലിനെത്തിയ യുവാവ് ജീവനക്കാരിയെ ബലാസംഗം ചെയ്തതായി പരാതി. തലശേരിക്കടുത്ത് പ്രവർത്തിക്കുന്ന  ആയുർവ്വേദ മസാജ് സെൻ്ററിൽ ജോലി ചെയ്യുന്ന  വനിതാ ജീവനക്കാരിയാണ് ലൈംഗിക പീഡനത്തിനിരയായത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് സംഭവം. സ്ഥാപനത്തിൽ മസാജിങ്ങിനായി വന്ന പാട്യം പത്തായക്കുന്ന് സ്വദേശി ആഷിക്ക് യുവതിയെ ശാരീരികമായി  ഉപദ്രവിക്കുകയും ,ബലം പ്രയോഗിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും  ചെയ്തുവെന്നാണ് പരാതി.

യുവതിയുടെ മൊബൈൽ ഫോൺ എറിഞ്ഞു പൊട്ടിച്ചതായും പരാതിയുണ്ട്. പരാതിയിൽ ഭാരതീയ ന്യായ സംഹിതവകുപ്പു പ്രകാരം -  63(a),64(4), 324 (2) വകുപ്പുകൾ പ്രകാരംതലശേരി ടൗൺ പൊലിസ്  കേസടുത്തു . പ്രതി ആഷിഖിനെ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തു വരികയാണെന്ന് തലശേരി ടൗൺ പൊലിസ് അറിയിച്ചു.
 

facebook twitter