കണ്ണൂർ : കൂത്തുപറമ്പ് സ്വദേശിയായ പ്രവാസി ചികിത്സയ്ക്കിടെ മരണമടഞ്ഞു. കൂത്തുപറമ്പിലെ മൊട്ടേമ്മൽ മുനീറാണ് (54 ) ഖത്തറിൽ മരണമടഞ്ഞത്. ഖത്തറിലെ ഹമദ് മെഡിക്കൽ കോർപറേഷൻ ആശുപത്രിയിൽ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു..അൽ അതിയ്യ മാർക്കറ്റിൽ വാച്ച് കൗണ്ടർ നടത്തി വരികയായിരുന്നു ഇദ്ദേഹം.
കണ്ണോത്ത് ചെറിയ വീട്ടിൽ മാമ്മി - വടക്കയിൽ അലീമ ദമ്പതികളുടെമകനാണ്. ഭാര്യ: റയിത്താത് ആശാരിപൊയിൽ.
ഹമദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലേക്ക് എത്തിക്കുമെന്ന് ഖത്തർ കെ എം സി സി അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി അറിയിച്ചു.
Trending :