+

ലീഗ്‌ നേതാക്കൾ തന്നെയാണ്‌ തളിപ്പറമ്പ സർസയ്യിദ്‌ കോളേജിനുവേണ്ടി ലീസിനെടുത്ത ഭൂമിയും കൈവശപ്പെടുത്താൻ ശ്രമിക്കുന്നത്‌; എം വി ജയരാജൻ

തളിപ്പറമ്പ് ടൗൺ സ്ക്വയറിൽ നടന്ന പൊതുയോഗം മുൻ എം എൽ എ എം വി ജയരാജൻ ഉദ്ഘാടനം ചെയ്തു. 'സർ സയ്യിദിൻ്റെ ഭൂമി വഖഫിൻ്റേത്' എന്ന വിഷയത്തിൽ തളിപ്പറമ്പ മഹല്ല് വഖഫ് സ്വത്ത് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും വിശദീകരണ യോഗവും നടത്തി.

തളിപ്പറമ്പ : . ന്യൂനപക്ഷ വേട്ടക്കായി ബിജെപി കൊണ്ടുവന്ന നിയമത്തിനെ കൂട്ടുപിടിച്ച്‌ വഖഫ്‌ സ്വത്തുക്കൾ വഖഫ്‌ അല്ലാതാക്കി മാറ്റാനാണ്‌ മുസ്ലീംലീഗ്‌ നേതൃത്വവും ശ്രമിക്കുന്നതെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം എം വി ജയരാജൻ പറഞ്ഞു. തളിപ്പറമ്പ് ടൗൺ സ്ക്വയറിൽ നടന്ന പൊതുയോഗം മുൻ എം എൽ എ എം വി ജയരാജൻ ഉദ്ഘാടനം ചെയ്തു. 'സർ സയ്യിദിൻ്റെ ഭൂമി വഖഫിൻ്റേത്' എന്ന വിഷയത്തിൽ തളിപ്പറമ്പ മഹല്ല് വഖഫ് സ്വത്ത് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും വിശദീകരണ യോഗവും നടത്തി.

വഖഫ് നിയമം സംഘപരിവാർ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ കൊണ്ടുവന്നത്‌ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാനല്ല, മറിച്ച് കൈമാറ്റം ചെയ്യാനാവാത്ത വഖഫ്‌ ഭൂമി പിടിച്ചെടുക്കാൻ വേണ്ടിയാണ്‌ എൻഡിഎയുടെ  ചില സഖ്യകക്ഷികളിൽ നിന്നുപോലും എതിർപ്പുണ്ടായത്.
മുസ്ലീംലീഗിന്റെ സംസ്ഥാന പ്രസിഡന്റ്‌ ഖാസിയായ തളിപ്പറമ്പ്‌ ജമാഅത്ത്‌ പള്ളിയുടെ ഭൂമി പിടിച്ചെടുക്കാനാണ്‌ ലീഗ്‌ നേതൃതം നൽകുന്ന സർസയ്യിദ്‌ കോളേജ്‌ മാനേജ്‌മെന്റായ സിഡിഎംഇഎ ശ്രമിക്കുന്നത്‌. 

തളിപ്പറമ്പ്‌  ജമാഅത്ത്‌ പള്ളിയുടെ അറന്നൂർ ഏക്കറിലേറെ ഭൂമിയിൽ അഞ്ഞൂറിലേറെ ഏക്കറും അന്യാധീനപ്പെട്ടുപോയതിന്‌ പള്ളി കമ്മിറ്റിയുടെയും ഭാരവാഹികളായ ലീഗ്‌ നേതൃത്വം മറുപടി പറയണം. ലീഗ്‌ നേതാക്കൾ തന്നെയാണ്‌ സർസയ്യിദ്‌ കോളേജിനുവേണ്ടി ലീസിനെടുത്ത ഭൂമിയും കൈവശപ്പെടുത്താൻ ശ്രമിക്കുന്നത്‌. പള്ളിയുടെ പേരിൽനിന്ന്‌ തണ്ടപ്പേര്‌ സിഡിഎംഇഎയിലേക്ക്‌ മാറ്റിയത്‌ മുതൽ തട്ടിപ്പ്‌ ആരംഭിച്ചിട്ടുണ്ട്‌. 

വഖഫ്‌ ബോർഡിന്റെ അനുമതിയില്ലാതെയാണ്‌  രണ്ടേക്കർ ഭൂമി ഇവർ കൈവശംവച്ചത്‌. തട്ടിപ്പ്‌ കൈയോടെ പിടിച്ചപ്പോൾ ക്ലറിക്കൽ മിസ്‌റ്റേക്ക്‌ എന്ന് പറയികയായിരുന്നു.  സ്വന്തം പള്ളിയുടെ ഭൂമി തട്ടിപ്പ്‌ നടത്തുന്നവർ വിശ്വാസികളല്ല, തട്ടിപ്പുകാരാണ്‌. ഇവരെ ലീഗ്‌ നേതൃതം പുറത്താക്കാതെ സംരക്ഷിച്ചപ്പോഴാണ്‌ ലീഗിൽ ഭിന്നത ഉണ്ടായതും ഈ വിവരങ്ങൾ പുറത്തുവന്നതും. വിദ്യാഭ്യാസത്തിന്റെ പേരിൽ നടത്തുന്ന  കച്ചവടം വിശ്വാസികൾ തിരിച്ചറിയണമെന്നും എം വി  ജയരാജൻ പറഞ്ഞു.

ഹൈവേ പള്ളി പരിസരത്ത് നിന്നാരംഭിച്ച പ്രകടനം ടൗൺ ചുറ്റി ടൗൺ സ്ക്വയറിൽ സമാപിച്ചു.വഖഫ് സ്വത്ത് സംരക്ഷണ സമിതി പ്രസിഡന്റ് സി അബ്ദുൽ കരീം അധ്യക്ഷത വഹിച്ചു.കെ പി എം റിയാസുദ്ദീൻ, കാസിം ഇരിക്കുർ ,പി സി റഷീദ്, ഒ വി ജാഫർ, കാതാണ്ടി റസാഖ്,ചപ്പൻ മുസ്തഫ ഹാജി തുടങ്ങിയവർ സംസാരിച്ചു.

facebook twitter