കണ്ണൂർ: ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികനായ റിട്ട. കെഎസ്ആർടിസി ജീവനക്കാരന് ദാരുണാന്ത്യം. കെഎസ്ആർടിസി കണ്ണൂർ ഡിപ്പോയിൽ നിന്നും മെക്കാനിക്കൽ ചാർജ്മേനായി വിരമിച്ച കാപ്പാട് പെരിങ്ങളായി തീർഥത്തിൽ പ്രദീപ് ദാമോദരനാണ് (66) മരിച്ചത്. ശനിയാഴ്ച്ച വൈകുന്നേരം കണ്ണൂർ-തലശേരി ദേശീയപാതയിൽ കണ്ണോത്തും ചാലിൽ വച്ചായിരുന്നു അപകടം. പ്രദീപ് ദാമോദരൻ സഞ്ചരിച്ച സ്കൂട്ടറിൽ ടോറസ് ലോറിയിടിച്ചതിനെ തുടർന്ന് റോഡിലേക്ക് തെറിച്ചു വീണ പ്രദീപ് ദാമോദരന്‍റെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി. ഉടൻ ചാലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
കെഎസ്ആർടിസിയിൽ നിന്നും വിരമിച്ച ശേഷം മതുക്കോത്ത് ഓട്ടോ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേ്ക്ക് മാറ്റി. സംസ്കാരം ഞായറാഴ്ച്ച ഉച്ചത്ക്ക് 12.30ന് പയ്യാ മ്പലത്ത്. ഭാര്യ: ഷനില. മക്കൾ: അതുല്യ, അർപ്പിത. മരുമക്കൾ: അജിത് അനിരുദ്ധൻ, പ്രവീൺ ( ഉഗാട്ടി).