മയ്യിൽ റൈസ് പ്രൊഡ്യുസർ കമ്പിനി ഗാബ റൈസ് പ്രൊഡക്ട് വിപണിയിലെത്തിക്കുന്നു

11:15 AM Apr 20, 2025 | AVANI MV

കണ്ണൂർ: മയ്യിൽ റൈസ് പ്രൊഡ്യുസർ കമ്പനി ലിമിറ്റഡ് നബാർഡ് ധന സഹായത്തോടെ കെ.എ.യു , കെ.വി. കെ എന്നിവയുടെ സഹകരണത്തോടെ വികസിപ്പിച്ച ഔഷധ മൂല്യമുള്ള ഗാബ റൈസ് പ്രൊഡക്ട് ലോഞ്ചിങ്ങും വിപുലീകരിച്ച കണ്ണൂർ കേരള ഗ്രോ വിപണന കേന്ദ്രം ഉദ്ഘാടനവും ഏപ്രിൽ 22ന് രാവിലെ 10 മണിക്ക് ജില്ലാപഞ്ചായത്ത് ഹാളിൽ നടക്കുമെന്ന് കമ്പിനി ഭാരവാഹികൾ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10 ന് മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും. 

ഗാബ റൈസ് പ്രൊഡക്ട് ജീവിതശൈലി രോഗങ്ങൾ തടയുകയും ആയുസ് വർദ്ധിപ്പിക്കുകയും ചെയ്യുമെന്ന് കമ്പിനി ഭാരവാഹികൾ പറഞ്ഞു. 220 രൂപയുള്ള ഗാബ റൈസ് പ്രൊഡക്ട 150 രൂപയ്ക്കാണ് ആവശ്യക്കാർക്ക് കൊടുക്കുന്നത്' കർഷകർ ഉത്പ്പാദിപ്പിക്കുന്ന ഭക്ഷ്യ ഉൽപന്നങ്ങൾ ഇടത്തട്ടുകാരില്ലാതെ സംസ്കരിച്ചു നേരിട്ടു വിപണിയിലെത്തിക്കുന്ന മയ്യിൽ റൈസ് പ്രൊഡ്യൂസർ കമ്പിനി ലിമിറ്റഡിന് സർക്കാർ എല്ലാവിധ സഹായവും നൽകി വരുന്നുണ്ടെന്ന് ചെയർമാൻ കെ.കെ. രാമചന്ദ്രൻ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ മാനേജിങ് ഡയറക്ടർ കെ.കെ. ഭാസ്കരൻ, യു. രവീന്ദ്രൻ, വി.പി ബാബു എന്നിവർ പങ്കെടുത്തു.